ഉദുമ : ബാരയിൽ ഇരട്ടപ്പനക്കാൽ പരേതരായ വെളിച്ചപ്പാടൻ കണ്ണൻ, കാരിച്ചി എന്നവരുടെ മകൻ ചന്ദ്രൻ ബാര (54) അബുദാബിയിൽ വെച്ച് മരണപ്പെട്ടു.

ഉദുമ : ബാരയിൽ ഇരട്ടപ്പനക്കാൽ പരേതരായ വെളിച്ചപ്പാടൻ കണ്ണൻ, കാരിച്ചി എന്നവരുടെ മകൻ ചന്ദ്രൻ ബാര (54) അബുദാബിയിൽ വെച്ച് മരണപ്പെട്ടു. ഭാര്യ: നിഷ കെ.വി മക്കൾ : ഷിജിൻ (അബുദാബി) ഐശ്വര്യ, അമൃത ( പ്ലസ് വൺ വിദ്യാർത്ഥി ജി.എച്ച്.എസ്.എസ് കുണ്ടംകുഴി) മരുമകൻ : വിനീത് (അബുദാബി ) സഹോദരങ്ങൾ : ജാനകി, നാരായണി, മാധവി, കൃഷ്ണൻ, കുഞ്ഞിരാമൻ, ലളിത പരേതനായ ഭാസ്ക്കരൻ
ശവസംസ്കാരം : ഇന്ന് (ജനുവരി 31) വീട്ടുവളപ്പിൽ
ഷാർജയിലെ അമീൻ ടെക്ടൈൽസിൽ സെയിൽസ് മാനായി ജോലി ചെയ്ത് കൊണ്ട് രിക്കെ അസുഖ ബാധിതനായി അബൂദാബി ക്ലൈവ് ലാൻ്റ് ഹോസ്പിറ്റലിൽ കഴിയുകയായിരുന്ന ഉദുമ സ്വദേശി ചന്ദ്രൻ ബാര രോഗം മൂർജിച്ചതിനെ തുടർന്ന് ഇന്നലെയാണു മരണപ്പെട്ടെത്.
ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാടിന്റെ ഭാര്യാ സഹോദരി ഭർത്താവാണ് അദ്ദേഹം. മരണ വാർത്ത അറിഞ്ഞയുടൻ അബൂദാബി കെ എം സി സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകുകയാ യിരുന്നു. ബോഡി നാട്ടിലെത്തിക്കാനുള്ള എല്ലാ പേപ്പറുകളും ഇന്ത്യൻ എംബസി ബന്ധപ്പെട്ട പേപ്പർ വർക്കുകളും തുടർന്ന് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി. മൃതദേഹം ഇന്ന് രാത്രി 10:30 ന് അബൂദാബി എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന ഗോ എയർ വിമാനത്തിൽ കൊണ്ട് പോകും. ഷാർജ വിസയുള്ള ആളായതിനാൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നത് ഏറെ ശ്രമകരമായിരുന്നു കെഎംസിസി നേതാക്കളുടെ ഇടപെടൽ കാര്യങ്ങൾ എളുപ്പമാകാൻ ഏറെ സഹായിച്ചു പരേതൻ്റെ മകനും ബന്ധുക്കളും ബന്ധുക്കളും മൃതദേഹത്തെ അനുഗമിക്കും.