കാൻസർ ബോധവൽക്കരണ ക്യാമ്പും സ്തനാർബുദം സ്വയം കണ്ടെത്താനുള്ള പരിശീലനവും നടത്തി

Share

പൂച്ചക്കാട് : അജാനൂർ ലയൺസ് ക്ലബ്ബും കിഴക്കേക്കര വിന്നേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി തലശ്ശേരി കാൻസർ സെന്ററിന്റെ സഹകരണത്തോടെ കിഴക്കേകരയിൽ വെച്ച് സൗജന്യ കാൻസർ ബോധവൽക്കരണ ക്യാമ്പും സ്തനാർബുദം സ്വയം കണ്ടെത്താനുളള പരിശീലനവും നടത്തി.

ബേക്കൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു.പി.വിപിൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ജെയ്സൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് സോൺ ചെയർപേഴ്സൺ അഷ്റഫ് എം.ബി മൂസ്സ, ക്യാമ്പ് കോർഡിനേറ്റർ സുകുമാരൻ പൂച്ചക്കാട്, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ സി.പി.സുബൈർ, സി.എം.കുഞ്ഞബ്ദുള്ള, മുകുന്ദ് പ്രഭു എന്നിവർ സംസാരിച്ചു. വിന്നേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.പി.രാധാകൃഷ്ണൻ സ്വാഗതവും, സെക്രട്ടറി രതീഷ് പോക്കണംമൂല നന്ദിയും പറഞ്ഞു. മലബാർ കാൻസർ സെന്റർ അധികാരികളായ ഡോ: എ.പി.നീതു, സന്തോഷ്, നിഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 100 കണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു.

Back to Top