പാറപ്പള്ളിക്ക് സമീപം ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു

Share

പാറപ്പള്ളിക്ക് സമീപം ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

ഒരാള്‍ മരിച്ചു കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീയ ബസും പാണത്തൂര്‍ ഭാഗത്തേക്ക് പഴങ്ങളുമായി പോവുകയായിരുന്ന പിക്ക് അപ്പുമാണ് കൂട്ടിയിടിച്ചത്

അപകടം പാറപ്പള്ളിക്കും ഗുരുപുരത്തിനും ഇടയില്‍ ഗോള്‍ഡന്‍ ജിമ്മിന് സമീപം  പാറപ്പള്ളിക്ക് സമീപം ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. പാറപ്പള്ളിക്കും ഗുരുപുരത്തിനും ഇടയില്‍ ഗോള്‍ഡന്‍ ജിമ്മിന് മുന്‍വശത്തായിരുന്നു അപകടം. രാവിലെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീയ ബസും പാണത്തൂര്‍ ഭാഗത്തേക്ക് പഴങ്ങളുമായി പോവുകയായിരുന്ന പിക്ക് അപ്പുമാണ് കൂട്ടിയിടിച്ചത്. പിക്ക് അപ്പ് ഡ്രൈവറാണ് മരിച്ചത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Back to Top