മാവുങ്കാൽ കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് ഫെബ്രുവരി 5,6,7,8 തീയ്യതികളിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിന് കുലകൊത്തി.

Share

മാവുങ്കാൽ കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് 2023 ഫെബ്രുവരി 5.6.7.8, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ(1198 മകരം 22,23,24,25) എന്നീ തീയ്യതികളിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിന് കുലകൊത്തി. ഇന്ന് രാവിലെ 8 മണിക്ക് നടന്ന കുലകൊത്തൽ ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

മഹോത്സവ പരിപാടികൾ
2023 ഫെബ്രുവരി 5 ഞായർ (മകരം 22)
രാവിലെ 10 മണിക്ക്:
കലവറ നിറക്കൽ ഘോഷയാത്ര
(മാവുങ്കാൽ ശ്രീരാമക്ഷേത്രസന്നിധിയിൽനിന്നും പുറപ്പെട്ട് മാവുങ്കാൽ വഴി ദേവസ്ഥാനത്ത് എത്തിച്ചേരുന്നു.
വൈകുന്നേരം 6 മണിക്ക്
ദീപമെഴുന്നുള്ളത്ത്(മുത്തുക്കുടകളുടേയും ,വാദ്യഘോഷങ്ങളുടെയും കരിമരുന്ന് പ്രയോഗത്തിൻ്റെയും അകമ്പടിയോടെ പുല്ലൂർ ശ്രീ വിഷ്ണുമംഗലം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മൂലക്കണ്ടം വഴി ദേവസ്ഥാനത്ത് എത്തിച്ചേരുന്നു.
രാത്രി തിടങ്ങൽ
തുടർന്ന് ചാമുണ്ഡിയമ്മ യുടേയും വിഷ്ണു മൂർത്തിയുടെയും കുളിച്ചു തോറ്റം.
2023 ഫെബ്രുവരി 6 തിങ്കൾ (മകരം 23)
രാവിലെ അണങ്ങമ്മ അരങ്ങിൽ
തുടർന്ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്
ഉച്ചയ്ക്ക്:
ശ്രീ വിഷ്ണുമൂർത്തി ഭക്തർക്ക് ദർശനമരുളുന്നു
വൈകുന്നേരം ഗുളികൻ ദൈവം
ഭക്തർക്ക് അനുഗ്രഹം നൽകും
രാത്രി തിടങ്ങൽ
തുടർന്ന് ചാമുണ്ഡിയമ്മ യുടേയും വിഷ്ണു മൂർത്തിയുടെയും കുളിച്ചു തോറ്റം.
2023 ഫെബ്രുവരി 7 ചൊവ്വ (മകരം 24
രാവിലെ അണങ്ങമ്മ അരങ്ങിൽ
തുടർന്ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്
ഉച്ചയ്ക്ക്:
ശ്രീ വിഷ്ണുമൂർത്തി ഭക്തർക്ക് ദർശനമരുളുന്നു
വൈകുന്നേരം ഗുളികൻ ദൈവം
ഭക്തർക്ക് അനുഗ്രഹം നൽകും
രാത്രി തിടങ്ങൽ
തുടർന്ന് ചാമുണ്ഡിയമ്മ യുടേയും വിഷ്ണു മൂർത്തിയുടെയും കുളിച്ചു തോറ്റം.
2023 ഫെബ്രുവരി 8 ബുധൻ (മകരം 25)
രാവിലെ :അണങ്ങമ്മ അരങ്ങിൽ
തുടർന്ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്
ഉച്ചയ്ക്ക് 12മുതൽ 3മണിവരെ
ദേവസ്ഥാന തിരുസന്നിധിയിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം
ഉച്ചയ്ക്ക്
ശ്രീ വിഷ്ണുമൂർത്തിയുടെ തിരുപുറപ്പാട്
വൈകുന്നേരം വടക്കേൻ ബലി എന്ന മഹനീയ കർമ്മം
തുടർന്ന്: ഗുളികൻ ദൈവം
രാത്രി വിളക്കി ലരി ചടങ്ങുകളോടെ കളിയാട്ട മഹോത്സവത്തിന് സമാപനം.
തുലാഭാരം നേർച്ചയുള്ള ഭക്തജനങ്ങൾ ക്ഷേത്രത്തിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് :9645473797
:9745677330

Back to Top