ജെ സി ഐ കാഞ്ഞങ്ങാട് സമൂഹത്തിൽ നിശബ്ദ സേവനം നടത്തിവരുന്ന ഹോം ഗാർഡുകളെ ആദരിച്ചു

Share

റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗം ആയി ജെ സി ഐ കാഞ്ഞങ്ങാട് സമൂഹത്തിൽ നിശബ്ദ സേവനം നടത്തിവരുന്ന ഹോം ഗാർഡുകളെ ആദരിച്ചു.
Jci കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വിവിധ സ്ഥലങ്ങളിലായി നടത്തപെട്ട ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ ജിഞ്ചു മാത്യു സ്വാഗതം പറഞ്ഞു . ജെ സി ഐ കാഞ്ഞങ്ങാട് പ്രസിഡന്റ്‌ ഡോ. രാഹുൽ അധ്യക്ഷത വാഹിച്ചു, സബ് ഇൻസ്‌പെക്ടർ കെ മധു ആദരിക്കൽ ചടങ്ങ് ഉത്ഘാടനം ചെയ്തു. ജെ സി ഐ കാഞ്ഞങ്ങാടിൻ്റെ മുൻകാല പ്രസിഡന്റ്‌മാർ ആയ സുനിൽ കുമാർ, സത്യൻ പി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി ചാന്ദേഷ് ചന്ദ്രൻ നന്ദി അറിയിച്ചു. ജെസി അംഗങ്ങളായ രഞ്ജിത് മധുസൂദനൻ, ഡോ നിതാന്ത്, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കാഞ്ഞങ്ങാടും, പരിസര സ്ഥലത്തും ഡ്യൂട്ടി ചെയ്തു വരുന്ന ഹോം ഗാർഡ്മാരായ
നാരായണൻ, ഭാസ്കരൻ, നളിനാധരൻ, ഭാസ്കരൻ, ബാബു, ശിവദാസൻ എന്നിവരെ പ്രസിഡൻ്റ് പൊന്നാടയണിയിച്ച് ആദരിച്ചു.

Back to Top