റബ്ബർ കാർഷിക വിളയായി പ്രഖ്യാപിച്ച് ആനുകൂല്യം നൽകണം : എൻ. സി. പി

Share

ഉദുമ : റബ്ബർ കാർഷിക വിളയായി പ്രഖ്യാപിച്ചു പരമാവധി ആനുകൂല്യവും സഹായവും നൽകി കർഷക സമൂഹത്തെ രക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് എൻ. സി. പി ഉദുമ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വില തകർച്ചയിൽ റബ്ബർ കാർഷിക മേഖലയാകെ തകർന്നിരിക്കുകയാണ്. ചെറുകിട എടത്തരം റബ്ബർ കർഷകനും അനുബന്ധ മേഖലകളും അകപ്പെട്ട ഗുരുതരമായ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും യോഗം ചൂണ്ടിക്കാണിച്ചു. എൻ. സി. പി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സുകുമാരൻ ഉദിനൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ. ടി മത്തായി അദ്ധ്യക്ഷത വഹിച്ചു. ജോസഫ് വടകര, നാസർ പള്ളം, കമലക്ഷൻ, വി. മഞ്ജു, ബീഫാത്തിമ കുണിയ, സി. എച്ച് സുഹറാബി, സി. എ വത്സല എന്നിവർ പ്രസംഗിച്ചു.

Back to Top