അജാനൂർ പഞ്ചായത്ത് ഭിന്ന ശേഷി കലാ മേള വെള്ളിക്കോത്ത് വെച്ച് നടക്കും

Share

കാഞ്ഞങ്ങാട് : അജാനൂർ ഗ്രാമ പഞ്ചായത്ത്, 2022 – 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പരിധിയിലെ ഭിന്ന ശേഷിക്കാരുടെ കലാ മേള ‘ഒത്തു കൂടാം ചേർന്ന് നിൽക്കാം ‘എന്ന പേരിൽ ജനുവരി 28ന് ശനിയാഴ്ച്ച രാവിലെ അജാനൂർ വെള്ളിക്കൊത്ത്, മഹാ കവി പി സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുകയാണ്

മേളയുടെ ഉദ്ഘാടനം : പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി ടി. ശോഭ നിർവഹിക്കും

പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.
പരിപാടി അവതരിപ്പിക്കുന്നവർക്ക്‌ സർട്ടി ഫിക്കറ്റും മോമെന്റൊയും  പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ ഭിന്ന ശേഷിക്കാർക്കും,
മൊമെന്റോ വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രശസ്ത എഴുത്ത് കാരിയും  ഫിലിം ഫെയിമും ആയ ശ്രീമതി, സി. പി. ശുഭ ടീച്ചർ സമ്മാനം വിതരണം ചെയ്യും.

Back to Top