നവജീവൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്‌ കണ്ണോത്തും പി.കെ.വി.ഗ്രന്ഥാലയം ആന്റ് വായനശാലയുടെയും ആഭിമുഖ്യത്തിൽവിജയഭേരി – 23 ” അനുമോദന പരിപാടി സംഘടിപ്പിച്ചു

Share

ഇരിയ:നവജീവൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്‌ കണ്ണോത്തും പി.കെ.വി.ഗ്രന്ഥാലയം ആന്റ് വായനശാലയുടെയും ആഭിമുഖ്യത്തിൽ, 2022-23 വർഷത്തിൽ എസ് എസ്.എൽ.സി., പ്ലസ് ടു തലത്തിൽ മികച്ച വിജയം കൈവരിച്ചവർക്ക്‌ “വിജയഭേരി – 23 ” അനുമോദന പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ പുല്ലൂർ – പെരിയ പഞ്ചായത്ത് സമിതി കൺവീനർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് മനോജ് കണ്ണോത്ത് അധ്യക്ഷത വഹിച്ചു , ഗ്രന്ഥാലയം പ്രസിഡണ്ട്

സാവിത്രി. ബി., അഡ്വക്കേറ്റ് രാജേഷ് കണ്ണോത്ത്, ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ഷിജു. കണ്ണോത്ത് എന്നിവർ ആശംസയർപ്പിച്ചു,

ഗ്രന്ഥാലയം സെക്രട്ടറി സുനിൽ കണ്ണോത്ത് യോഗത്തിന് നന്ദി പറഞ്ഞു.

Back to Top