തുരുത്തി നീല മംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി കലാകാരനും ജില്ലയിലെ അറിയപ്പെടുന്നപൂരക്കളി പരിശീല കനുമായ സൗജിത് (25) അന്തരിച്ചു

Share

തിരുത്തി:
തുരുത്തി നീല മംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി കലാകാരനും ജില്ലയിലെ അറിയപ്പെടുന്നപൂരക്കളി പരിശീല കനുമായ സൗജിത് (25) ഹൃദയാഘാതം മൂലം ഇന്ന് രാവിലെ അന്തരിച്ചു .
ഇക്കഴിഞ്ഞ സംസ്ഥാന യുവജനോത്സവത്തിൽ കാടങ്കോട് ഫിഷറീസ് ഗവൺമെൻറ് ഹൈസ്കൂളിലെ പൂരക്കളി കലാകാരൻമാർക്ക് പരിശീലനം നൽകി ഒന്നാം സ്ഥാനം നേടുകയും ,സംസ്ഥാന സർക്കാരിൻ്റെ ഫെല്ലോഷിപ്പോട് കൂടി ജില്ലയിലെ നിരവധി സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലെയും ക്ലബ്ബുകളിലെയും, സ്കൂളുകളിലെയും കുട്ടികളെ പുരക്കളി അഭ്യസിപ്പിക്കുകയും ചെയ്യ്ന്നുണ്ട്.
അവിവാഹിതനാണ് അന്തരിച്ച സൗജിത്ത്.
അച്ഛൻ പൊതാവൂർ ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിലെ ഗംഗൻ അന്തി തിരിയൻ അച്ചാംതുരുത്തിയിലെ സരസ്വതിയാണ് അമ്മ രണ്ട് സഹോദരിമാർ സൗമ്യ, സജിന. പൂരക്കളി അക്കാദമി ഫെല്ലോഷിപ്പ് ജേതാവ് കൂടിയായ സൗജിത്തിൻ്റെ സംസ്കരം ഉച്ചയ്ക്ക് 2 മണിക്ക് കാടങ്കോട് ശ്മശാനത്തിൽ 1 30 മുതൽ കൊയാമ്പുറം പ്രാദേശിക കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും

 

Back to Top