ലഹരിയില്ലാ തെരുവ് ജില്ലാ തല ബോധവൽക്കരണ പരിപാടി കാഞ്ഞങ്ങാട്ട് ജനു 26 ന്

Share

കാഞ്ഞങ്ങാട് ആർടിഒ ഓഫീസിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം സംസ്ഥാനത്ത് നടന്നുവരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ സമാപനത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ നേതൃത്വത്തിലാണ് ലഹരിയില്ല തെരുവ് എന്ന ബോധവൽക്കരണ പരിപാടി ജില്ലയിൽ സംഘടിപ്പിക്കുന്നത് ജില്ലയിലെ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾക്കെതിരായ സന്ദേശം ഉൾപ്പെടുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത് സ്കൂൾ കോളേജ് തലങ്ങളിലെ എൻഎസ്എസ് ജൂനിയർ റെഡ് ക്രോസ് എൻ സി സി സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ വിഭാഗങ്ങളെ ഭാഗമാക്കും ജില്ലാ ഭരണകൂടം തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ . വിദ്യാഭ്യാസ വകുപ്പ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തുടങ്ങിയവർ എക്സൈസ് വകുപ്പിനോടൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകും .

Back to Top