വികസനത്തിന്റെ പേരിൽ നാടിനെ തകർക്കരുത്.  

Share

പൊയിനാച്ചിയിൽ മേൽപാലം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞു ഇരുപത്തി ഏഴ് ദിവസമായി നടന്നു വരുന്ന കർമ സമിതിയുടെ സമരത്തിന് ഐക്യാർഡ്യം പ്രഖ്യാപിച്ചു ദേശീയകർഷക തൊഴിലാളി ഫെഡറേഷൻ [D K TF ] ന്റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി.

സത്യാഗഹസമരംകെപിസിസി മെമ്പറും മുൻ ഡിസിസി പ്രസിഡണ്ടു മായ ഹക്കിം കുന്നിൽ ഉൽഘാടനം ചെയ്തു. വികസനത്തിന്റെ പേരിൽ നാട്ടിന്റെ പരിസ്ഥിതിയെ തകർക്കരുതെന്നും ഭാവിതലമുറയ്ക്ക് ദുരിതം വിതയ്ക്കുന്ന നടപടികൾ തിരുത്തണമെന്നും ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കുമാരൻ നായർ അദ്ധ്യക്ഷതവഹിച്ചു. സമാപന യോഗം D K TF ജില്ലാ പ്രസിഡണ്ട് എ.വാസുദേവൻ നായർ ഉൽഘാടനം ചെയ്തു. ഹരീഷ് ബി നമ്പ്യാർ, രാജൻ പെരിയ . സുകുമാരൻ പൂച്ചക്കാട്, കൃഷ്ണൻ ചട്ടഞ്ചാൽ ചന്തുക്കുട്ടി പൊഴുതല രാധാകൃഷ്ണൻ ചേരിപ്പാടി . ദിവാകരൻ കുഞ്ഞിത്തോട് മധു കോടി , ഒ.വി.വിജയൻ, പുരുഷോത്തമൻ നായർ , ഖാൻ പൈക്ക, ടി. രാമകൃഷ്ണൻ, പി.എം അഗസ്റ്റിൻ. ഹമീദ് കണിയൂർ, കെ സി രാജൻ, അഗസ്റ്റിൻ കാഞ്ഞിരടുക്കം നാരായണൻ കരിയത്ത് . കാസിം ചെർക്കള ,സുശീല ലത പനയാൽ . ഗോപി, ബാലകൃഷ്ണൻ , ഷുക്കൂർ, ബാലകൃഷ്ണൻ പൊയിനാച്ചി, രാജൻ പൊയിനാച്ചി, ചന്ദ്രാവതിഎന്നിവർ സംസാരിച്ചു.

Back to Top