ദുർഗ്ഗ ഹയർ സെക്കൻ്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ചെയ്തു

Share

 

കാഞ്ഞങ്ങാട്: ദുർഗ്ഗ ഹയർ സെക്കൻ്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ക്ഷേത്ര കലാ അക്കാദമി ചെയർമാൻ, സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മീഡിയ കമ്മിറ്റി ചെയർമാൻ പി പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ അനിത വിവി സ്വാഗതം പറഞ്ഞു. അഷു കാഞ്ഞങ്ങാട് രൂപ കല്പന ചെയ്ത ലോഗോ ആണ് ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷികാഘോഷത്തിനായി തിരഞ്ഞെടുത്തത്. ചിത്രകാരൻ വിനോദ് അമ്പലത്തറ, പ്രശ്സ്ത ശില്പി ചിത്രൻ കുഞ്ഞിമംഗലം, പല്ലവ നാരായണൻ എന്നിവരടങ്ങിയ ജ്യൂറിയാണ് ലോഗോ തിരഞ്ഞെടുത്തത്.

സ്കൂൾ മാനേജർ കെ വേണുഗോപാലൻ നമ്പ്യാർ,

പി ടി എ പ്രസിഡൻ്റ് ശ്രീജിത്ത് വി, വാർഡ് കൗൺസിലർ മാരായ എൻ അശോക് കുമാർ, കുസുമ ഹെഗ്ഡെ, വാർഡ് കൗൺസിലർ സുജിത്ത് നെല്ലിക്കാട്ട്.

ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത്, പല്ലവ നാരായണൻ, എം കെ വിനോദ് കുമാർ, എം ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഈ മാസം 25 ന് രാവിലെ 7.30 ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന മാരത്തോൺ മാരത്തോൺ ഓട്ടം നടക്കും. വൈകീട്ട് 3 മണിക്ക് വർണ്ണശബളമായ വിളംബര ഘോഷയാത്രയും ആഘോഷത്തോടനുബന്ധിച്ച് നടക്കും. ഫെബ്രു വരി 4 ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം  ഉദ്ഘാടനം ചെയ്യും

Back to Top