കാഞ്ഞങ്ങാട് ബസ്‌സ്റ്റാൻഡ് പരിസരത്ത് കാറിടിച്ച് നാല് കാൽനടയാത്രക്കാർക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട് : ബസ്‌സ്റ്റാൻഡ് പരിസരത്ത് കാറിടിച്ച് നാല് കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഉഷ (44), കാഞ്ഞങ്ങാട്ടെ ശ്രീകുമാർ (53), കാഞ്ഞങ്ങാട്, പനത്തടിയിലെ അഞ്ചുമോൾ (27), പൂതങ്ങാനത്തെ ശിഖ (15) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അഗ്‌നിരക്ഷാസേന ആംബുലൻസിൽ ജില്ലാ ആസ്പപത്രിയിലേക്കു മാറ്റി. പുതിയകോട്ട ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറാണ് ഇടിച്ചത്.