കന്നുകാലികളിലെ സാംക്രമിക ചർമ മുഴ രോഗത്തിനെതിരായ കുത്തിവയ്പിന് ജില്ലയിൽ തുടക്കമായി

Share

കാസർകോട്‌:കന്നുകാലികളിലെ സാംക്രമിക ചർമ മുഴ രോഗത്തിനെതിരായ കുത്തിവയ്പിന് ജില്ലയിൽ തുടക്കമായി. കലക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി ഉദ്ഘാടനംചെയ്തു. 15 ദിവസം നീളുന്നതാണ്‌ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കുത്തിവെയ്‌പ്പ്‌. ഇതുവരെയും 250 കന്നുകാലികൾക്കാണ് ചർമ്മമുഴ കണ്ടത്തിയത്‌. രോഗ വ്യാപനം തടയാനാണ് തീവ്ര കുത്തിവെയ്‌പ്പ്‌. പശുക്കൾക്കും എരുമകൾക്കും വീടുകളിലെത്തി കുത്തിവെയ്‌പ്പ്‌ നൽകും.
കർഷകർ ശ്രദ്ധിച്ചാലും
ഈച്ച, മുട്ട, ചെള്ള്, പട്ടുണ്ണി, കൊതുക് തുടങ്ങിയ ജീവികളിലൂടെയാണ് വൈറസ് പശുക്കളിലെത്തുക. തൊഴുത്തിന്‌ സമീപം വെള്ളം കെട്ടിക്കിടക്കരുത്‌. രോഗലക്ഷണമുണ്ടായ പശുവിനെ മാറ്റിനിർത്തണം. ഒരു പശുവിനെ കറക്കുകയോ പരിപാലിക്കുകയോ ചെയ്തശേഷം പൂർണമായും അണുവിമുകത്മായതിന് ശേഷമേ മറ്റൊന്നിനെ തൊടാൻ പാടുള്ളൂ. പുതിയ പശുക്കളെ തൽകാലം വാങ്ങരുത്‌.

 

Back to Top