ചിത്താരി അങ്കണവാടി കെട്ടിടോദ്‌ഘാടനം ചെയ്തു 

Share

ചിത്താരി :ചിത്താരി അങ്കണവാടി കെട്ടിടോദ്‌ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ നിർവഹിച്ചു .വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന അങ്കണവാടിക്ക് കെട്ടിടം നിർമിക്കുന്നതിന് ഭൂമി ദാനം നൽകിയ നുസ്റത്ത് കെപി യുടെ പ്രവർത്തനം മാതൃകാപരവും പ്രശംസിക്കപ്പെടേണ്ടതാണെന്നും പ്രസിഡന്റ് പറഞ്ഞു.വാർഡ് മെമ്പർ സികെ ഇർഷാദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ്പ്രസിഡന്റ് കെ സബീഷ് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കൃഷ്ണൻ മാസ്റ്റർ ,കെ മീന ,ഷീബ ഉമ്മർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി നസീമ ടീച്ചർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ ,പഞ്ചായത്തംഗങ്ങളായ ലക്ഷ്മി ,ഇബ്രാഹിം ആവിക്കൽ ,എം ബാലകൃഷ്ണൻ മുക്കൂട് ,രവീന്ദ്രൻ ,ബാലകൃഷ്ണൻ,ഷക്കീല ബദറുദ്ധീൻ ,പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ജംഷീദ് കുന്നുമ്മൽ ,ഹാരിസ് സിഎം ,പാർട്ടി പ്രധിനിധികളായ ബഷീർ മാട്ടുമ്മൽ ,സുബൈർ സി പി ,ബഷീർ ജിദ്ദ ,കൃഷ്ണൻ താനത്തിങ്കാൽ ,മുഹമ്മദ് കുഞ്ഞി കെസി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .ഐ സി ഡി എസ്‌ സൂപ്പർവൈസർ ഗൗരിശ്രീ സ്വാഗതവും ലില്ലി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു .

Back to Top