ജിബിജി ഹെഡ്ഓഫീസ് താഴിട്ട് പൂട്ടി യൂത്ത് കോൺഗ്രസ്

Share

കുണ്ടംകുഴി :കുണ്ടംകുഴിയിൽ പ്രവർത്തിച്ചു വരുന്ന വിവാദ അനധികൃത ധനകാര്യ സ്ഥാപനം ജിബിജി നിധിയിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും നടന്നു തുടർന്ന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ജിബിജി ഹെഡ് ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധിച്ചു. പ്രാദേശിക ഭരണസംവിധാനത്തിന്റെയും രാഷ്ട്രീയ നേതൃത്ത്വത്തിന്റെ തണലിലാണ് ഇത്തരം സ്ഥാപനങ്ങൾ താഴ്ച്ചു വളരുന്നതെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു. നിക്ഷേപകാരുടെ ഫണ്ട് തിരിച്ചു കിട്ടണമെങ്കിൽ കേന്ദ്ര ഏജൻസി അടക്കമുള്ള ഏജൻസികൾ അനേഷിക്കണമെന്നും, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും രാഷ്ട്രീയ മാഫിയകൂട്ട്കെട്ട് അന്യേഷിക്കണമെന്ന് ആവിശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തിയത്. ജിബിജി ഓഫീസ് ഉത്ഘാടനം ചെയ്ത പഞ്ചായത്ത്‌ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, CPM ഏരിയ കമ്മിറ്റി നേതാക്കൾ, GBG യുടെ പരിപാടികളിൽ നിരന്തരം പങ്കെടുത്ത എം എൽ എ സി എച്ച് കുഞ്ഞമ്പു തുടങ്ങിയരുടെ പങ്കും അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

Back to Top