നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘത്തിൻ്റെ എ.ടി.എം – സി.ഡി.എം കൗണ്ടറുകളുടെയും സ്മാർട്ട്‌ കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു

Share

കുറഞ്ഞ കാലത്തിൽ ജില്ലയിലെ മികച്ച സഹകരണ സ്ഥാപനമായി മാറിക്കൊണ്ടിരിക്കുന്ന നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘം നീലേശ്വരം രാജറോഡിലെ ഹെഡ്ഓഫീസ് കെട്ടിടത്തിൽ പുതുതായി ആരംഭിക്കുന്ന എ.ടി.എം – സി.ഡി.എം കൗണ്ടറുകളുടെയും സ്മാർട്ട്‌ കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. മുൻ എം പി പി കരുണകാരൻ അധ്യക്ഷതവഹിച്ചു.സംഘം പ്രസിഡന്റ്‌ കെ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത മുഖ്യാഥിതി ആയി.സിഡിഎം കൗണ്ടറിന്റെ പ്രവർത്തനോദ്ഘാടനം കേരള ബാങ്ക് എക്‌സിക്യൂട്ടീവ് ഡയരക്ടർ സാബു എബ്രഹാമും, മുൻ മടികൈ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം രാജൻ നിക്ഷേപം സ്വീകരിച്ചു.
റിസ്ക് ഫണ്ട്‌ വിതരണം സഹകരണ വകുപ്പ് ഓഡിറ്റർ ജഗദീഷ് ശ്രീധർ നിർവഹിച്ചു . ചടങ്ങിൽ കെ പി നാരായണൻ, എം രാധാകൃഷ്ണൻ നായർ , പി രാമചന്ദ്രൻ, പി വിജയകുമാർ, അഡ്വ. പി നസീർ, ശംസുദ്ധീൻ അരിഞ്ചിറ, പി യു വിജയകുമാർ, കെ രഘു, പ്രൊഫ.കെ പി ജയരാജൻ, കെ വി ദാമോദരൻ, മാമുനി വിജയൻ, എറുവാട്ട് മോഹനൻ, വി ഗൗരി തുടങ്ങി വിവിധ സഹകരണ-സാംസ്‌കാരിക – രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആശംസ അർപ്പിച്ചു സംസാരിച്ചു . സംഘം സെക്രട്ടറി പി വി ഷീജ നന്ദി അറിയിച്ചു .

Back to Top