പുല്ലൂർ കണ്ണാങ്കോട്ട് ഭഗവതിക്കാവിലെ പ്രതിഷ്ഠാ ദിന കളിയാട്ടം 19, 23,24 തിയ്യതികളിൽ

പുല്ലൂർ കണ്ണാങ്കോട്ട് ഭഗവതിക്കാവിലെ പ്രതിഷ്ഠാ ദിന കളിയാട്ടം 19, 23,24 തിയ്യതികളിൽ നടക്കും. ഉത്സവത്തിന് സമാരംഭം കുറിച്ച് ജനുവരി 19-ന് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. ആറ് വർഷങ്ങൾക്ക് ശേഷമാണ് കാവിൽ വീണ്ടുമൊരു കളിയാട്ടത്തിന് കളമൊരുങ്ങുന്നത്. 23-ന് വൈകുന്നേരം 6 മണി മുതൽക്കും 24-ന് രാവിലെ 8.30 മുതൽക്കും തെയ്യങ്ങൾ അരങ്ങിലെത്തും. വിവിധങ്ങളായ അനുബന്ധ പരിപാടികളോടെയാണ് ഇത്തവണ കളിയാട്ടം നടക്കുന്നതെന്നും ആഘോഷ കമ്മിറ്റി അറിയിച്ചു.
2023 ജനുവരി 19 വ്യാഴം വെകു 6.15ന് തിരുമുൽക്കാഴ്ച സമർപ്പണം
പുല്ലൂർ കരക്കകുണ്ട് ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിന്ന് പുറപ്പെടുന്നു