ആരോഗ്യ മന്ത്രി ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു

Share

കാഞ്ഞങ്ങാട്:ആരോഗ്യ മന്ത്രി ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫീസിലേക്ക് ഇന്ന് രാവിലെ നടത്തിയമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്

അമ്മയും കുഞ്ഞും ആശുപത്രിയുടെ കാര്യത്തിൽ മന്ത്രി ജനങ്ങളെകബളിപ്പിക്കുകയാണ്.കാഞ്ഞങ്ങാട് വരുമ്പോഴെല്ലാം ഒരോ തീയ്യതി പറഞ്ഞ് മടങ്ങുകയാണ് ചെയ്യുന്നത്.മെഡിക്കൽ കോളേജിന്റെ കാര്യത്തിലും അനാസ്ഥയാണ്.നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കുളിയങ്കാലിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു

Back to Top