ജനാധിപത്യ ചേരിയിൽ അദ്ധ്യാപകരെ അണിനിരത്താൻ അക്ഷീണം പ്രയത്നിച്ച പ്രിയപ്പെട്ട പി.ടി.ബാലകൃഷ്ണൻ മാസ്റ്റർ ഓർമ്മയായി

ജനാധിപത്യ ചേരിയിൽ അദ്ധ്യാപകരെ അണിനിരത്താൻ അക്ഷീണം പ്രയത്നിച്ച പ്രിയപ്പെട്ട പി.ടി.ബാലകൃഷ്ണൻ മാസ്റ്റർ ഓർമ്മയായി. ജി.ജി. ടി.ഒ യുടെ സംസ്ഥാന പ്രസിഡണ്ടായിരുന്ന ബാലകൃഷ്ണൻ മാസ്റ്റർ, സർക്കാർ അദ്ധ്യാപക സംഘടനകൾ യോജിച്ച് ജി.എസ്.ടി.യു രൂപീകരിച്ചപ്പോൾ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. ‘സംസ്കൃതി’ ക്ക് ശ്രീ. പി.ടി.തോമസ് രൂപം കൊടുത്തപ്പോൾ ആ സംഘടനയുടെ ജില്ലയിലെ അമരക്കാരനായിരുന്നു കാസറഗോട്ടെ പി.ടി.
സംസ്കൃതി,മാനവ സംസ്കൃതിയായി രൂപപ്പെട്ടപ്പോഴും അതിന്റെ ജില്ലയിലെ അമരക്കാരനായി നിലകൊണ്ട് സാംസ്കാരിക പ്രവർത്തകരേയും ഗ്രന്ഥശാലാ പ്രവർത്തകരേയും ചേർത്ത് നിർത്തി ഞങ്ങളെ മുന്നോട്ട് നയിച്ച പ്രിയപ്പെട്ട ശ്രീ. പി.ടി.ബാലകൃഷ്ണൻ മാസ്റ്റർ അല്പം മുമ്പ് എന്നെന്നേക്കുമായി നമ്മോട് വിട പറഞ്ഞിരിക്കുന്നു. കയ്യൂർ – ചീമേനി പഞ്ചായത്തിലെ ആലം തട്ടയിൽ നിന്നും കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട് നേതാജി നഗറിലേക്ക് താമസം മാറി വന്ന അദ്ദേഹം, പിന്നീട് നീലേശ്വരം നഗരസഭയിലെ ചെറപ്പുറത്തായിരുന്നു താമസം.