വൈ.എം.സി.എ കേരളയുടെ ഉപധ്യാക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ മാനുവല്‍ കുറിച്ചിത്താനത്തിനെ കാഞ്ഞങ്ങാട് പ്രസ് ഫോറം ആദരിച്ചു

മാനുവല്‍ കുറിച്ചിത്താനം ബഹുമുഖ
പ്രതിഭ: ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എ(പടം)
കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തനവും പൊതു സേവനവും ഒരു പോലെ കൊണ്ടു നടക്കുന്ന ബഹുമുഖ പ്രതിഭയാണ് മാനുവല്‍ കുറിച്ചിത്താന മെന്ന് ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എ. സര്‍വ്വ ദേശീയ സംഘടനയായ വൈ.എം.സി.എ കേരളയുടെ ഉപധ്യാക്ഷനായി തിര ഞ്ഞെടുക്കപ്പെട്ട പ്രസ് ഫോറം എക്‌സിക്യൂട്ടിവ് അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ മാനുവല്‍ കുറിച്ചിത്താനത്തിന് കാഞ്ഞങ്ങാട് പ്രസ് ഫോറം നല്‍കിയ ആദര സ മ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പത്രത്തിന്റെ ഉടമയായി ഇരുന്ന് കൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും മാനുവല്‍ കുറിച്ചിത്താനം നടത്തി മുന്നോട്ട് പോകുകയെന്നത് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത വസ്തുതയാണെന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രസ് ഫോറം പ്രസിഡന്റ് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ബാബു കോട്ടപ്പാറസ്വാഗതം പറഞ്ഞു. തല ശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍.മാത്യു ഇളംതുരുത്തിപ്പാടില്‍ ആദര പ്രഭാഷണം നടത്തി. പ്രസ് ഫോറം അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി മുഹമ്മദ് അസ്ലമിനും ടി.വി മോഹനനും നല്‍കി നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാത നിര്‍വഹിച്ചു. പ്രസ് ഫോറം അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ അടങ്ങുന്ന ഡയരക്ടറി മാരുതി ഇന്‍സ്റ്റ്യുട്ട് ഓഫ് മെഡിക്കല്‍ ആന്റ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ സെന്റര്‍ എം.ഡി എസ്.പി ഷാജിക്ക് നല്‍കി ഡി.വൈ.എസ്.പി പി ബാലകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. വൈ.എം.സി.എ സംസ്ഥാന മുന്‍ ദേശീയ നിര്‍വ്വാഹക സമിതിയംഗം ഡോ. കെ.എം. തോമസ് മുഖ്യപ്രഭാഷണം നടത്തി.വൈ.എം.സി.എ കാസര്‍കോട് സബ്ബ് റിജീയണ്‍ ചെയര്‍മാന്‍ ടോംസണ്‍ ടോം,കാസര്‍കോട്,പ്രസ് ക്ലബ് പ്രതിനിധി ഇ.വി. ജയകൃഷ്ണന്‍,,കേരള സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ ട്രഷറര്‍,എന്‍. ഗംഗാധരന്‍,വിവിധ പ്രസ് ഫോറം പ്രതിനിധികളായ ഉറുമീസ് തൃക്കരിപ്പൂര്‍, ഡാജി ഓടയ്ക്കല്‍ വെള്ളിക്കുണ്ട് എന്നിവര്‍ സംസാരിച്ചു. മാനുവല്‍ കുറിച്ചിത്താനം മറുപടി പ്രസംഗം നടത്തി. പ്രസ് ഫോറം ട്രഷറര്‍ ഫസലുറഹ്മാന്‍ നന്ദിയും പറഞ്ഞു