കാഞ്ഞങ്ങാട് ഡി. എം. ഓ ഓഫീസ് മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

Share

കാഞ്ഞങ്ങാട് ഡി. എം. ഓ ഓഫീസ് മാർച്ചും ധർണ്ണയും 17/01/2023(ചൊവ്വാഴ്ച)ബഹു:പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും

കാസറഗോഡ് ജില്ലയുടെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഇടത് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 17 രാവിലെ 10 മണിക്ക് കൂളിയങ്കാൽ നിന്ന് ആരംഭിക്കുന്ന ഡിഎംഒ ഓഫീസിലേക്കുള്ള മാർച്ചും ധർണ്ണയും ബഹു: പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരിക്കും. പ്രമുഖ നേതാക്കൾ സംബന്ധിക്കുന്ന് ഡി സി സി അറിയിച്ചു

 

Back to Top