യുവശക്തി ക്ലബ്ബ്സിൽവർ ജൂബിലി വനിതോത്സവം നടത്തി

Share

യുവശക്തി ക്ലബ്ബ്സിൽവർ ജൂബിലി
വനിതോത്സവം നടത്തി
കാഞ്ഞങ്ങാട്:-സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽനിരവധി കരുത്തുറ്റ പ്രവർത്തനങ്ങൾ നടത്തികാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോർകേന്ദ്രമായി പ്രവർത്തിക്കുന്ന യുവശക്തി ക്ലബ്ബിന്റെഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിവനിതോത്സവം നടത്തി.
ഇ കെ നായനാർ ദിനത്തിൽഓല മടയിൽ,പായസ മത്സരംഎന്നിവ നടത്തി.
നിരവധി സ്ത്രീകൾ മത്സരത്തിൽ പങ്കെടുത്തു.കുമ്പളം മത്തൻ പഴം ക്യാരറ്റ്.,പൈനാപ്പിൾ ‘കരിക്ക്,തുടങ്ങിയഇനങ്ങൾ കൊണ്ട് വൈവിധ്യമാർന്ന രീതിയിൽ പായസംഒരുക്കി.
കുമ്പളം കൊണ്ട്പായസം ഉണ്ടാക്കിയ പ്രിയങ്ക ഉദയൻഒന്നാം സ്ഥാനവും,മത്തൻ കൊണ്ട്പായസം ഉണ്ടാക്കിയടിപി നാരായണി രണ്ടാം സ്ഥാനവും,പഴം കൊണ്ട് പായസം ഉണ്ടാക്കിയഗിനിജ ഗോപി മൂന്നാം സ്ഥാനവും നേടി
ഓലമെടയിൽ മത്സരത്തിൽപി പി ബീന ഒന്നാം സ്ഥാനവും,പി പത്മിനി രണ്ടാം സ്ഥാനവുംനേടി.കെ ഗീത അധ്യക്ഷത വഹിച്ചു.
വി നിഷ സ്വാഗതം പറഞ്ഞു
വിനോദ് കുമാർ,എം ദാമോദരൻ,എൻ ഉണ്ണികൃഷ്ണൻ,കെ ശശിധരൻ,വി സുശാന്ത്എന്നിവർ പങ്കാളികളായി
വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം
പുല്ലൂർ പെരിയ പഞ്ചായത്ത് അംഗംസബിത ചൂരിക്കാട്ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവനിതകളെ ആദരിക്കൽ,വനിതാ വേദി പ്രവർത്തകരോതരിപ്പിക്കുന്നസപ്തർ ഹാഷ്മിനൃത്തശില്പംപ്രദേശത്തെകലാകാരികളുടെ വിവിധ നൃത്തരങ്ങളും അരങ്ങേറും

Back to Top