കെ എസ് ടിപി റോഡിൽ പൊലിഞ്ഞു പോകുന്ന ജീവനുകൾ :

Share

✍️ കുന്നിൽ മുഹമ്മദ് ചെമ്പിരിക്ക :
————————


റോഡപകടങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിവസംപോലും കേരളത്തിലില്ല. അപകടമരണം റിപ്പോര്‍ട്ട് ചെയ്യാതെ ഒരു പത്രവും ഇറങ്ങുന്നില്ല. ഓരോ ദിനവും പുലരുന്നത് ഏതെങ്കിലും ഒരു കുടുംബത്തിന്‍െറ കണ്ണീര്‍ കണ്ടാണ്. ഓരോ ദുരന്തവും നിസ്സാരമായ ഒരു കേസില്‍ അവസാനിക്കുന്നതോടെ സര്‍വരും അത് മറക്കും. ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന ഓര്‍മയായി ആ കുടുംബങ്ങളെ അത് കൊല്ലാക്കൊല ചെയ്യും.
ഓരോ വാഹനദുരന്തവും ചെന്നത്തെുന്നത് അനാഥമാക്കപ്പെടുന്ന കുടുംബത്തിലേക്കും ജീവച്ഛവങ്ങളാക്കപ്പെടുന്ന മനുഷ്യജീവിതങ്ങളിലേക്കുമാണ്. വാഹനദുരന്തങ്ങളിലെ സാമ്പത്തിക നഷ്ടത്തിനെക്കാള്‍ എത്രയോ വലുതാണ് അനാഥരാക്കപ്പെടുന്ന മനുഷ്യരുടെ ദുഖം റോഡില്‍ ചോരചിന്തി മരിക്കുന്നവരില്‍ കൂടുതൽ പേരും യുവാകളാകുന്നു

ഓരോ കുടുംബത്തിന്‍െറയും അത്താണിയായിരിക്കും എന്നതാണ് സത്യം.
ഇത്തരം സന്ദര്‍ഭങ്ങളിലാണ് റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നത്. എങ്ങനെ സുരക്ഷിതമായി റോഡ് ഉപയോഗിക്കണമെന്നതിനെപ്പറ്റിയും സുരക്ഷിതമായ ഡ്രൈവിങ്ങിന്‍െറ ആവശ്യകതയെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹനവും നാലുചക്ര വാഹനവും ഓടിക്കുന്നവരുടെ അമിത വേഗതയാണ് . കൂടാതെ ബ്രിഡ്ജിലൂടെയും ഇടുങ്ങിയ റോഡുകളിലും ഓവർ ടൈക്ക്‌ ചെയ്തു കൊണ്ട് ചീറിപ്പായുന്ന ലോറികളാണ് ഏറ്റവും കൂടുതൽ അപകടം വരുത്തിവെക്കുന്നത്:

വാഹനപ്പെരുപ്പം, കാല്‍നടക്കാരുടെ കുഴപ്പം തുടങ്ങി പല മറുപടികള്‍ ഇതിനുണ്ടാകാം. എന്നാല്‍, ശാസ്ത്രീയപഠനങ്ങള്‍ ഇതെല്ലാം അംഗീകരിക്കുന്നുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ തെറ്റായ പ്രവൃത്തികള്‍ തന്നെയാണ് റോഡപകടത്തിന് പ്രധാന കാരണം.

റോഡപകടങ്ങളിലെ പ്രധാനവില്ലന്‍ അമിത വേഗംതന്നെയാണ്. മോട്ടോര്‍ വാഹനങ്ങളില്‍ വേഗതക്കും സൗകര്യത്തിനും പ്രാധാന്യം വന്നതോടെ സുരക്ഷാ പ്രാധാന്യവും കുറഞ്ഞു.

റോഡപകടങ്ങളില്‍ ഏറ്റവുംവലിയ വില്ലന്‍ ന്യൂജനറേഷന്‍ ബൈക്കുകള്‍ എന്നറിയപ്പെടുന്ന പുതിയ മോഡല്‍ ബൈക്കുകളാണ്. ഓടിക്കുന്നവര്‍ക്കും പിറകില്‍ യാത്രചെയ്യുന്നവര്‍ക്കും ഒരുവിധ സുരക്ഷാസംവിധാനവും കൊടുക്കാതെ വേഗതക്ക് മാത്രം പ്രാധാന്യംകൊടുത്ത് നിര്‍മിച്ചിരിക്കുന്നവയാണ്
ന്യൂ ജനറേഷന്‍ വാഹനത്തില്‍ പിറകിലിരുന്ന് യാത്ര ചെയ്യുന്ന ആളുടെ സുരക്ഷക്ക്് ഒരു പ്രാധാന്യവും നല്‍കുന്നതായി കാണുന്നില്ല.

. ഹെല്‍മറ്റ് ഉപയോഗം പൂര്‍ണമായും നടപ്പാക്കുന്നത് നിയമം മൂലം മാത്രം കഴിയുകയില്ല. മറിച്ച്, ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്‍െറ ആവശ്യകതയെ സംബന്ധിച്ച് ആളുകള്‍ക്ക് ശരിയായ അറിവ് നല്‍കുകയോ സ്വയം അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയോ ആണ് ചെയ്യേണ്ടത്. സ്ട്രാപ് ഇല്ലാതെ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് സുരക്ഷ നല്‍കില്ല.

ഇരുചക്ര വാഹനാപകടത്തിന് പ്രധാന കാരണത്തില്‍ ഒന്ന് ഇടത് വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്ങാണ്. റോഡ് റെഗുലേഷന്‍ അനുസരിച്ച് വാഹനം ഓടിക്കേണ്ടത് റോഡിന് ഇടതുവശം ചേര്‍ന്നും വലതുവശത്തെ ട്രാക് വേഗതകൂടിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വേണ്ടിയുമാണ്. ഓവര്‍ടേക് ചെയ്യേണ്ടത് വലതുവശത്തുകൂടി മാത്രമാണ്. പക്ഷേ, ബസ് ഉള്‍പ്പെടെയുള്ള വിവിധ വാഹനങ്ങള്‍ ഇടതുവശത്തുകൂടി ഓവര്‍ടേക് ചെയ്യുന്നതായി കാണുന്നു. ഇതും വലിയ അപകടത്തിന് കാരണമാവുന്നു

കട്ടക്കാൽ കയറ്റത്തിലുള്ള ഹമ്പുകൾക്ക് മറ്റു സ്ഥലങ്ങളിലെ ഹമ്പുകളെക്കാൾ ഉയരം കൂടുതൽ ആയതിനാലാൽ ബൈക്കുകൾ അപകടത്തിൽ പെടുന്നത്
തുടർകഥയാണ് :

Back to Top