കാഞ്ഞങ്ങാട് മുൻസിപ്പൽ വനിതാ ലീഗ് പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുംതാസ് സമീറ ഉദ്ഘാടനം ചെയ്തു

Share

കാഞ്ഞങ്ങാട് മുനിസിപ്പൽ വനിതാലീഗ് പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും, കാഞ്ഞങ്ങാട് നഗരസഭാ ടൗൺ ഹാളിൽ സംഘടിപ്പിച്ചു.വനിതാലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ടി.കെ സുമയ്യയുടെ അദ്ധ്യക്ഷതയിൽ വനിതാലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുംതാസ് സമീറ ഉത്ഘാടനം ചെയ്ത് സംസാരിച്ചു.ശക്തമായ പോരാട്ടത്തിലൂടെ അഭിമാനകരമായ അസ്ഥിത്വം നിലനിർത്താൻ സഹായിച്ച എഴരപതിറ്റാണ്ട് കാലത്തെ മഹിതമായ രാഷ്ട്രീയ പാരമ്പര്യമുള്ള മുസ്ലിംലീഗിനെ ശക്തിപ്പെടുത്താൻ വനിതകളും മുന്നോട്ട് വരണമെന്ന് അവർ ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി മുഖ്യാഥിതിയായി,മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് എം.പി ജാഫർ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ഖദീജ ഹമീദ്,മുനിസിപ്പൽ മുസ്ലീംലീഗ് പ്രസിഡണ്ട് അഡ്വ എൻ എ ഖാലിദ്,ജനറൽ സെക്രട്ടറി സി.കെ റഹ്മത്തുള്ള,ട്രഷറർ കെ.കെ ജാഫർ,വനിതാ ലീഗ് മണ്ഡലം ട്രഷറർ ഖൈറുന്നീസ കമാൽ,വനിതാ ലീഗ് മുനിസിപ്പൽ ട്രഷറർ സക്കീന യൂസഫ്,നഗരസഭ കൗൺസിലർമാരായ സി.എച്ച് സുബൈദ,ഹസീന റസാക്ക്,അനീസ ഹംസ,ആയിഷ അഷറഫ്,റസിയ ഗഫൂർ,അസ്മ മാങ്കൂൽ,സബീന ആവിയിൽ,റസീന കെ.കെ തുടങ്ങിയവർ സംസാരിച്ചു.കാഞ്ഞങ്ങാട് മുനിസിപ്പൽ വനിതാലീഗിന് പുതിയ ഭാരവാഹികളായി സി.എച്ച് സുബൈദ (പ്രസിഡണ്ട്),മറിയം കെ,റസീന കെ കെ,റസിയ പടന്നക്കാട്(വൈസ് പ്രസിഡണ്ട്)ആയിഷ അഷറഫ്(ജനറൽ സെക്രട്ടറി),സക്കീന കൂളിയങ്കാൽ,ഹസീന റസാക്ക്,റസിയ ഗഫൂർ,(സെക്രട്ടറി),റഹ്മത്ത് മജീദ് (ട്രഷറർ) ആയി തിരഞ്ഞെടുത്തു.

Back to Top