ചികിത്സ സഹായം കൈമാറി

Share

ചികിത്സ സഹായം കൈമാറി

CPIM ഏഴാംമൈൽ ലോക്കൽ കമ്മിറ്റി അംഗം വയമ്പിലെ ടി അച്ചുതൻ, കായലടുക്കം മുൻ ബ്രാഞ്ച് സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ എന്നിവരുടെ ചികിത്സാ സഹായത്തിനു വേണ്ടി ചികിത്സ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുക സിപിഎം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ രണ്ടു പേർക്കും കൈമാറി.പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ രജനി കൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം യു. ഉണ്ണികൃഷ്ണൻ, ഒന്നാം വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ, ലോക്കൽ സെക്രട്ടറി ബാബുരാജ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. അപ്പകുഞ്ഞി, ജയകുമാർ. പി, നാരായണൻ ADS സെക്രട്ടറി സാവിത്രി എന്നിവർ സംസാരിച്ചു.ചികിത്സ കമ്മിറ്റി കൺവീനർ സുരേഷ് വയമ്പ് സ്വാഗതവും കമ്മിറ്റി ചെയർമാൻ പി ദാമോദരൻ അധ്യക്ഷതയും വഹിച്ചു. കമ്മിറ്റി ട്രഷറർ വി. മഹേഷ്‌ നന്ദിയും പറഞ്ഞു.*

Back to Top