ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ബാലവേദി അംഗങ്ങൾക്കുള്ള സർഗോത്സവത്തിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഹൊസ്ദുർഗ് താലൂക്ക് ജേതാക്കളായി

Share

മടിക്കൈ: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ബാലവേദി അംഗങ്ങൾക്കുള്ള സർഗോത്സവത്തിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഹൊസ്ദുർഗ് താലൂക്ക് ജേതാക്കളായി. കാസർകോട് താലൂക്കിനാണ് രണ്ടാംസ്ഥാനം.കക്കാട്ട് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സർഗോത്സവം മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ അധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ, സംഘാടക സമിതി ചെയർമാൻ വി പ്രകാശൻ, എ ആർ സോമൻ, വി ചന്ദ്രൻ ,ഡി കമലാക്ഷ, പി ദാമോദരൻ,പി വിജയൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത സമ്മാനദാനം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ടി രാജൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ അബ്ദുൾ റഹിമാൻ, വി രാധ, പി കെ അഹമ്മദ് ഹുസൈൻ, എ കരുണാകരൻ, വി ടി രത്നാകരൻ, പ്രൊഫ.വി കുട്ട്യൻ, കെ ലളിത, കെ ജയൻ, പി നാരായണൻ, കെ പ്രഭാകരൻ,പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

Back to Top