സിറ്റി സൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

Share

സിറ്റി സൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

മാത്തിൽ : കാങ്കോൽ – ആലപ്പടമ്പ് ഗ്രാമ പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വർക്ക് സഹായമായി സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. വിവിധ വകുപ്പുകളുടെ അപേക്ഷകൾ, ഓൺലൈൻ സേവനങ്ങൾ എന്നിവ ഹെൽപ്പ് ഡസ്കിൽ നിന്നും ലഭ്യമാകും. സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പത്മിനി അധ്യക്ഷയായി. ടി.എം സതീശൻ മാസ്റ്റർ, കെ.വി. സുരേഷ് ബാബു, ബിന്ദു മോൾ കെ.ജി, അഡ്വ: പി.പി സി ദിൻ , കെ.ഗോവിന്ദൻ , എന്നിവർ സംസാരിച്ചു പഞ്ചായത്ത് സെക്രട്ടരി കെ. മോഹനൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടരി ബി റ്റാജ് തോമസ് നന്ദിയും പറഞ്ഞു.

Back to Top