സംസ്ഥാന ക്ഷീര സംഗമം “പടവ് 2022-23” ലോഗോ ക്ഷണിക്കുന്നു

Share

സംസ്ഥാന ക്ഷീര സംഗമം *”പടവ് 2022-23″ (PADAVU-Practical Agro Dairy Activities through Value addition and cooperative Unification)* ഫെബ്രുവരി രണ്ടാം വാരം തൃശ്ശൂരില്‍ വെച്ച് നടക്കുന്നസംസ്ഥാന ക്ഷീര സംഗമത്തിനു അനുയോജ്യമായ ‘ലോഗോ’ ക്ഷണിക്കുന്നു.

 

*ലോഗോ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു*

1. PADAVU (Practical Agro Dairy Activities through Value addition and cooperative Unification) എന്ന വാക്ക്‌ ഉൾക്കൊള്ളിക്കണം

2. ക്ഷീര മേഖല, മൂല്യ വര്‍ദ്ധനവ്‌, സഹകരണതത്ത്വങ്ങള്‍ എന്നിവയിൽ അധിഷ്ഠിതമായ തരത്തിലായിരിക്കണം ലോഗോ തയ്യാറാകേണ്ടത് .

4. മുൻപ് പ്രസിദ്ധീകരിച്ചവയോ മത്സരത്തിന് അയച്ചവയോ ആയിരിക്കരുത്

5. ഒരാൾക്ക് ഒരു എൻട്രി മാത്രം

6. ലോഗോ 21-01-2023ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി logo4sks@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കേണ്ടതാണ്.

7. തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോ എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ നല്‍കേണ്ടതാണ്.

8. ജൂറിയുടെ തീരുമാനം അന്തിമായിരിക്കും

 

തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്ഷീര സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്‌കാരം നല്‍കുന്നതാണ്.

Back to Top