യു ഡി എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി കർണ്ണാടക നിയമസഭാ കോൺഗ്രസ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

Share

യു ഡി എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർണ്ണാടക നിയമസഭാ കോൺഗ്രസ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എൻ.എ.ഖാലിദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ പ്രസിഡണ്ട് അബ്ദുൾ റസാഖ് തായലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.എൻ .കെ രത്നാകരൻ, ടി.വി ഉമേഷ്, വി.ഗോപി, എം കുഞ്ഞികൃഷ്ണൻ, അശോക് ഹെഗ്ഡെ, ടി.അബ്ദുൾ അസീസ് ആറങ്ങാടി, കരീം ഇസ്ലാം, ടി. അന്തുമാൻ, സി.എച്ച്.സുബൈദ, അനിൽ വാഴുന്നോറടി, ടി.എച്ച്.ഖാദർ ,പി .വി.ചന്ദ്രശേഖരൻ, ഹാരീസ് ബാവാ നഗർ, രാജൻ ഐങ്ങോത്ത്, ഷംസു, സെവൻസ്റ്റാർ അബ്ദംൾ റഹ്മാൻ, ടി.മുഹമ്മദ് കുഞ്ഞി, മൊയ്തു പുഞ്ചാവി എന്നിവർ പ്രസംഗിച്ചു.കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ സ്വാഗതവും, മുൻസിപ്പൽ ലീഗ് ട്രഷറർ അഷറഫ് ബാവാനഗർ നന്ദിയും പറഞ്ഞു.

Back to Top