ഖാദി തൊഴിലാളികളെ ഖാദി ബോർഡും, സംസ്ഥാന സർക്കാറും ചൂക്ഷണം ചെയ്യുന്നു – ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസൽ

Share

തച്ചങ്ങാട് : ഖാദി ബോർഡും സംസ്ഥാന സർക്കാറും ഖാദി തൊഴിലാളികളെ ചൂക്ഷണം ചെയ്യുന്നുവെന്നും കൃത്യമായി ശബളം നൽകുന്നില്ലെന്നും, മറ്റു ആനുകൂല്യങ്ങൾ അടക്കമുള്ള കുടിശ്ശിഖ ഒൻപത് മാസം പിന്നിട്ടിരിക്കുകയാണെന്നും, കൂലി യഥാസമയം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസൽ പറഞ്ഞു. കേരള സ്റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂണിയൻ (ഐ.എൻ.ടി.യു സി) കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തച്ചങ്ങാട് ഇന്ദിരാഭവനിൽ വെച്ച് നടന്ന സമ്മേളനത്തിൽ ഖാദി ലേബർ യൂണിയൻ കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് ചന്തുകുട്ടി പൊഴുതല അധ്യക്ഷത വഹിച്ചു. കെ.പി.സി സി അംഗം ഹക്കീം കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, രവീന്ദ്രൻ കരിച്ചേരി, വി.വി.കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം ഷാഫി, മഹിളാ കോൺഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡണ്ട് ടി.യശോദ, യൂത്ത് കോൺഗ്രസ് പളളിക്കര മണ്ഡലം പ്രസിഡണ്ട് മഹേഷ്കുമാർ തച്ചങ്ങാട്, ദിവാകരൻ കരിച്ചേരി, ജയശ്രീ മാധവൻ, കണ്ണൻ കരുവാക്കോട് എന്നിവർ സംസാരിച്ചു. ഖാദി ലേബർ യൂണിയൻ കാഞ്ഞങ്ങാട് മേഖലാ വൈസ് ചെയർമാൻ ചന്ദ്രൻ തച്ചങ്ങാട് സ്വാഗതം പറഞ്ഞു.

ഖാദി മേഖലയിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ഖാദി ലേബർ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.ഗംഗാധരൻ ക്ലാസ്സെടുത്തു. തുടർന്ന് നടന്ന ചർച്ചയിൽ മേഖലാ കമ്മിറ്റി ട്രഷറർ ഇ.എൻ.പത്മാവതി, പി.റീജ, ടി.രാജി, ധന്യ കരിച്ചേരി, കെ. പുഷ്പാവതി, എ.ഗീത, ടി.അംബിക, എ. പ്രമീള, എം.മാധവി എന്നിവർ പങ്കെടുത്തു.

ഐ.എൻ.ടി.യു സി സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞടുത്ത ടി.വി.കുഞ്ഞിരാമൻ, തോമസ് സെബാസ്റ്റ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Back to Top