ജനകീയ കമ്മിറ്റിറോഡ് പണി തടസ്സപ്പെടുത്തി പ്രതിഷേധിച്ചു

Share

കാഞ്ഞങ്ങാട്:-ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊവ്വൽ സ്റ്റോർ,മുത്തപ്പൻർക്കാവ്, ഐങ്ങോത്ത്,എന്നിവിടങ്ങളിൽജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുജനകീയ കമ്മിറ്റി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായിറോഡ് പണി തടസ്സപ്പെടുത്തി പ്രതിഷേധിച്ചു.ആരാധനാലയങ്ങൾ,സ്കൂളുകൾ,വില്ലേജ് ഓഫീസ്,പാൽ വിതരണ കേന്ദ്രം,തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നസ്ഥലത്ത്ജനങ്ങൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനായിഅടിപ്പാത നിർമ്മിക്കുക,വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്സ്ത്രീകളും കുട്ടികളും അടക്കംജനകീയ കമ്മിറ്റികഴിഞ്ഞ മൂന്നു മാസക്കാലമായിസമാധാനപരമായപ്രതിഷേധം നടത്തിവരികയാണ്.
ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തകരാറുകാരുടെധിക്കാരപരമായനടപടിയിൽ പ്രതിഷേധിച്ചാണ്ജനകീയ കമ്മിറ്റിറോഡ് പണി തടസ്സപ്പെടുത്തി പ്രതിഷേധിച്ചത്.പ്രദേശത്തെ സ്ത്രീകളുംകുട്ടികളുംനിരവധി ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രതിഷേധ സമരംകാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.സമരസമിതി ചെയർമാൻ വി വി രമേശൻ അധ്യക്ഷത വഹിച്ചു.കെ പി ബാലകൃഷ്ണൻ,പ്രശാന്ത് സൗത്ത്,കൃഷ്ണൻ പനങ്ങാവ്,കൗൺസിലർ പ്രഭാവതി,ദാമോദര പണിക്കർ,കെ സി പീറ്റർ, പി. വി മൈക്കിൾ,വി സുശാന്ത്,എൻ ഉണ്ണികൃഷ്ണൻഎന്നിവർ സംസാരിച്ചു

Back to Top