ലയൺസ് സേവന വരാഘോഷം. സേവന പ്രവർത്തനങ്ങളുമായി കാഞ്ഞങ്ങാട്ലയൺസ്

Share

കാഞ്ഞങ്ങാട്:-ലയൺസ് ക്ലബ് ഇന്റർനാഷണൽ സ്ഥാപകൻ മെൽവിൻ ജോൺന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ലയൺ ഡിസ്ട്രിക്ട് 318E, ജില്ലയിൽ ഏഴു ദിവസങ്ങളിലായി നടത്തുന്ന സേവനപ്രവർത്തനങ്ങളുടെ ഭാഗമായികാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് കാഞ്ഞങ്ങാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക് പുതപ്പ്, കിടക്കവിരി, വസ്ത്രങ്ങൾ, സോപ്പ്, മാസ്ക് എന്നിവ നൽകി. പെയിൻആൻഡ് പാലിയേറ്റീവ് സൊസൈറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ലയൺസ്ക്ലബ് പ്രസിഡന്റ്‌ എഞ്ചിനീയർ സി. കുഞ്ഞിരാമൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. കൃഷ്ണകുമാരി, കെ. ബാലകൃഷ്ണൻ നായർ,
എച്. വി. നവീൻകുമാർ, എം. ശ്രീകണ്ഠൻ നായർ, കെ. വി. വിശ്വനാഥൻ, എം. കുഞ്ഞബ്ബു,ഗോകുലനന്ദൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ്‌
എഞ്ചിനീയർ പദ്മനാഭൻ സ്വാഗതവും
ട്രഷറർ സി. എ. പീറ്റർ നന്ദിയും പറഞ്ഞു.

Back to Top