ബൈക്കപകടത്തെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന് കുത്തേറ്റു

Share

കാസർകോട് : ഉളിയത്തടുക്കയിൽ ബൈക്കപകടത്തെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന് കുത്തേറ്റു. പുളിക്കൂറിലെ ആസിഫ് അലിയെ (38) പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഉളിയത്തടുക്കയിലെ സഹോദരങ്ങളായ ചാർളി സത്താർ, ഉസ്മാൻ എന്നിവർ ബൈക്കിലുണ്ടായിരുന്ന ആസിഫ് അലിയെ കൈയേറ്റംചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെയാണ് കുത്തേറ്റത്. കാസർകോട് പോലീസ് കേസെടുത്തു.

 

Back to Top