സംരംഭകരുടെ കാത്തിരിപ്പിന്‌ വിരമാമമിട്ട്‌ മടിക്കെ വ്യവസായ പാർക്ക്‌ ഒരുങ്ങി

Share

നീലേശ്വരം:  സംരംഭകരുടെ കാത്തിരിപ്പിന്‌ വിരമാമമിട്ട്‌ ഗുരുവനം കോങ്കോട്ടെ മടിക്കെ വ്യവസായ പാർക്കിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങി. പാർക്കിലേക്ക് ജനുവരി അവസാനത്തോടെ അപേക്ഷകൾ ക്ഷണിക്കാനാവുമെന്ന് വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്‌കുമാർ പറഞ്ഞു.അവസാനഘട്ട പ്രവൃത്തിയായ ചുറ്റുമതിൽ നിർമാണം പൂർത്തിയായി. ഗെയ്റ്റും സ്ഥാപിച്ചു. ഗുരുവനത്തുനിന്നുമാണ് ഇവിടേയ്ക്ക് നിലവിൽ റോഡുള്ളത്. എന്നാൽ സൗകര്യപ്രദമായ രീതിയിൽ മേക്കാട്ടുന്നുംപാർക്കിലേക്ക് പുതിയ കോൺക്രീറ്റ് റോഡും അനുബന്ധ സംവിധാനങ്ങളുമൊരുക്കാൻ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി രണ്ടുകോടി 73 ലക്ഷം രൂപ അനുവദിച്ചു.

ദേശീയ പാതയിൽനിന്ന് ചെമ്മട്ടംവയലിൽ നിന്നും, കല്യാൺ റോഡിൽനിന്നും മേക്കാട്ടേക്കെത്താൻ മേക്കാഡം റോഡ് സൗകര്യമുണ്ട്. 99 ഏക്കർ സ്ഥലമാണ് റവന്യൂ വകുപ്പ് വ്യവസായ വകുപ്പിന് കൈമാറിയത്. ചുറ്റുമതിൽ നിർമാണ സമയത്ത് സ്വകാര്യ വ്യക്തികൾ തമ്മിലുള്ള അതിർത്തിത്തർക്കമാണ്‌ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടത്. വൈദ്യുതീകരണം ഉടൻനടത്തും.

Back to Top