ഗവര്‍ണറുടെ നടപടിയിൽ ഹൈക്കോടതി ഇടപെടല്‍.

കൊച്ചി :ചാന്‍സലറായ ഗവര്‍ണറുടെ അന്തിമ ഉത്തരവു വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്കു തുടരാമെന്നു ഹൈക്കോടതി. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തു നല്‍കിയത് ശരിയായ നടപടിയല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കു ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ കത്ത് അസാധുവായി. മറുപടിക്കായി ഗവര്‍ണര്‍ പത്തു ദിവസം സാവകാശം നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ നടപടികള്‍ കോടതി തടഞ്ഞില്ല. അവധിദിവസമായ ഇന്നലെ പ്രത്യേക സിറ്റിംഗിലൂടെയാണ് ഹൈക്കോടതി ഇടപെടല്‍.