കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര ആറാട്ട് മഹോത്സവം ബ്രഹ്മശ്രീ ഇരിവൽ കേശവൻ തന്ത്രി അവർകളുടെ മഹനീയ കാർമ്മികത്വത്തിൽ 2023 ജനുവരി 11 മുതൽ 19 വരെ

Share

ശിവനെയും ശക്തിയെയും ഒരേ ലിംഗത്തിൽ സങ്കല്പിച്ചു കൊണ്ടുള്ള സ്വയംഭൂ ശിവലിംഗ ചൈതന്യസ്വരൂപൻ കുണ്ടംകുഴിയപ്പനായി കുടികൊള്ളുന്ന ദക്ഷിണകാശി എന്നറിയപ്പെടുന്ന കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര ആറാട്ട് മഹോത്സവം ബ്രഹ്മശ്രീ ഇരിവൽ കേശവൻ തന്ത്രി അവർകളുടെ മഹനീയ കാർമ്മികത്വത്തിൽ 2023 ജനുവരി 11 മുതൽ 19 വരെ വിവിധ താന്ത്രിക കർമ്മങ്ങളോടുകൂടിയും, കലാപരിപാടികളോടുകൂടിയും, അന്നദാനത്തോടു കൂടിയും നടത്തപ്പെടുകയാണ്.

മഹോത്സവ പരിപാടികൾ

1198 ധനു 26 ( 2023 ജനുവരി 11 ) ബുധൻ രാവിലെ 10 മണിക്ക് : ആനപ്പന്തൽ കയറ്റൽ വിവിധ പ്രദേശ വാസികളുടെയും , പാണ്ടിക്കണ്ടം ആറാട്ട് വരവേൽപ് കമ്മിറ്റിയുടെയും വകയായി കുണ്ടംകുഴിയപ്പന് ഫലധാന്യ കാഴ്ചാ സമർപ്പണം .
വൈകു . 6 മണിക്ക് ദീപാരാധന , ആചാര്യവരണം , പശുദാനപുണ്യാഹം , പ്രാസാദശുദ്ധി , രക്ഷോഘ്നവാസ്തുഹോമങ്ങൾ , വാസ്തുബലി , തിരുഅത്താഴത്തിന് അരി അളക്കൽ , അത്താഴപൂജ……

1198 ധനു 27 ( 2023 ജനുവരി 12 ) വ്യാഴം

രാവിലെ 6 മണിക്ക് :ഗണപതിഹോമം , ഉഷഃപൂജ , ബിംബശുദ്ധി , 25 കലശപൂജ .
9 മണിക്ക് :ബെദിര കൊട്ടാരം ശ്രീ ആദിനാൽവർ ദേവസ്ഥാനം ചേവിരി തറവാട്ടിൽ നിന്നും മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളോടും കൂടി ഭണ്ഡാര വരവ് .
11 മണിക്ക്: ഉത്സവ കൊടിയേറ്റം , കലശാഭിഷേകം .
ഉച്ചയ്ക്ക് 12.30ന് ::മഹാപൂജ , പ്രസാദ വിതരണം ,അന്നദാനം.
വൈകും 5 മണിക്ക് :തായമ്പക .
വൈകു :6 മണിക്ക്:ദീപാരാധന
6.30ന് : ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര.
7.30 ന്:രവിവർമ്മ സ്കൂൾ ഓഫ് ആർട്സ് ( സഹൃദയ ) അവതരിപ്പിക്കുന്ന നൃത്ത അരങ്ങേറ്റവും വിവിധ നൃത്തനൃത്ത്യങ്ങളും .
8 മണിക്ക്:അത്താഴ പൂജ , ഉത്സവം .

1198 ധനു 28 ( 2023 ജനുവരി 13 ) വെള്ളി

രാവിലെ 6 മണിക്ക് ഗണപതി ഹോമം
6.30 ന് ഉഷപൂജ, ത്രികാല പൂജ
9.30 ന് ശ്രീ ഭൂതബലി ഉത്സവം
11 മണിക്ക് നവകം ഉച്ചയ്ക്ക്
12.30 ന് മഹാപൂജ, പ്രസാദ വിതരണം,അന്നദാനം
വൈകു . 5 മണിക്ക് തായമ്പക
6 മണിക്ക് :ദീപാരാധന
6.15 ന് :ഭജന (ക്ഷേത്ര മാതൃസമിതി )
7 മണിക്ക് :ശിവശൈലം കുണ്ടംകുഴി അവതരിപ്പിക്കുന്ന കുട്ടികളുടെ കൈകൊട്ടി തിരുവാതിരയും തുടർന്ന്
തിരുവാതിരയും .
7.30 ന് :ആരാധ്യ നൃത്തശ്രീ നൃത്ത വിദ്യാലയം കുണ്ടംകുഴിയുടെ നൃത്ത അരങ്ങേറ്റവും നൃത്തനൃത്ത്യങ്ങളും .
8 മണിക്ക് :നാദസ്വരസേവ ( ചന്ദ്രശേഖരൻ & പാർട്ടി , കാസറഗോഡ്)
9 മണിക്ക് : അത്താഴപൂജ , ഉത്സവം.

1198 ധനു 29 ( 2023 ജനുവരി 14 ) ശനി

രാവിലെ 6 മണിക്ക്: ഗണപതി ഹോമം.
6.30 ന്:ഉഷഃപൂജ.
9.30: ശ്രീ ഭൂതബലി ഉത്സവം.
11 മണിക്ക്: നവകം
ഉച്ചയ്ക്ക് 12.30 :ന് മഹാപൂജ .
കുണ്ടംകുഴിയപ്പന്റെ പേരിലുള്ള വിവധ പ്രദേശങ്ങളിലെ നായാട്ടു സംഘങ്ങളുടെ സമൂഹ പ്രാർത്ഥന . പ്രസാദ വിതരണം , അന്നദാനം .
വൈകും 4 മണിക്ക്:ഭൂതബലി ഉത്സവം
വൈകുന്നേരം5 മണിക്ക് :
ബേഡകത്തേക്ക് വേട്ടെക്കെഴുന്നള്ളത്ത് പുറപ്പെടും. കൊളത്തൂർ ശ്രീ കാളരാത്രി ഭഗവതി ക്ഷേത്ര ദൈവങ്ങളുടെ വരവേൽപ്പ്.
ശ്രീ കുണ്ടംകുഴിയപ്പന്റെ വേട്ടക്കെഴുന്നള്ളത്ത് വരവേൽപ് കമ്മിറ്റിയുടെ വകയിൽ താലപൊലിയോടു കൂടി സ്വീകരണം . കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്ര ദൈവങ്ങളുടെ വരവേൽപ്പ്. കുണ്ടംകുഴിയപ്പന്റെ സന്നിധാനം മുതൽ വേട്ടക്കെഴുന്നള്ളത്ത് സ്ഥലം വരെ തദ്ദേശ വാസികളുടെ വക വഴിയിൽ ദീപാലങ്കാരം . വൈദ്യുത ദീപാലങ്കാരത്തോടുകൂടി തിരിച്ചെഴുന്നള്ളത്ത് .
ശ്രീ വേലക്കുന്ന് ശിവക്ഷേത്രത്തിൽ വരവേൽപ്പ് .
ബിംബങ്കാലിൽ വെച്ച് ചെട്ടി സമുദായം വക വരവേൽപ്പ് . ( ആരതി ഹണ്ണക്കായ് മുതലായവ സ്വീകരിക്കുന്നതാണ് ) .
വൈകുന്നേരം 6.30ന് : ഭജന ( ക്ഷേത്ര ഭജനസമിതി ) ,
7.30 : കിരാതമൂർത്തി ശ്രീ പഞ്ചലിംഗേശ്വര യക്ഷഗാന കലാസംഘം കുണ്ടംകുഴി അവതരിപ്പിക്കുന്ന കന്നഡ യക്ഷഗാനം . കഥ : ഗജേന്ദ്രമോക്ഷം.
9.30 ന്: ഭൂതബലി ഉത്സവം , അത്താഴ പൂജ .

1198 മകരം 1 ( 2023 ജനുവരി 15 ) ഞായർ

രാവിലെ 6 മണിക്ക്: ഗണപതി ഹോമം
6.30 ന് :ഉഷപൂജ , ത്രികാല പൂജ
9.30 ന്:ശ്രീ ഭൂതബലി ഉത്സവം
11 മണിക്ക്:
സംഗീതാർച്ചന അവതരണം : ശ്രീമതി സരസ്വതി മാധവൻ ( സംഗീത വിദ്വാൻ ശ്രീ കൽമാഡി സദാശിവ ആചാര്യയുടെ ശിഷ്യ ) വയലിൻ : വിഷ്ണുഭട്ട് വെള്ളിക്കോത്ത് മൃദംഗം പ്രഭാകരൻ നീലേശ്വരം
ഉച്ചയ്ക്ക് 12.30 ന് :മഹാപൂജ, പ്രസാദ, വിതരണം, “അടിയിലൂണ്”
3 മണിക്ക്:അക്ഷര ശ്ലോക സദസ്സ് ( കീഴൂർ ശ്രീ ധർമ്മശാസ്താ അക്ഷര ശ്ലോക സംഘം)
4 മണിക്ക്:നാദസ്വര സേവ – മേജർ സെറ്റ്
5 മണിക്ക്:ഇരട്ട തായമ്പക ( പനയാൽ ശ്രീ . ചന്ദ്രശേഖരൻ മാരാരും സംഘവും
6 മണിക്ക്: ദീപാരാധന
6.30ന് :പഞ്ചവാദ്യ സേവ- മേജർ സെറ്റ്
7.30 ന്:അത്താഴപൂജ , മഹോത്സവം കരിമരുന്ന് പ്രയോഗം നൃത്തോത്സവം , ശയനം

1198 മകരം 2 ( 2023 ജനുവരി 16 ) തിങ്കൾ

രാവിലെ 6 മണിക്ക് ഗണപതി ഹോമം
7 മണിക്ക് : നടതുറക്കൽ (ദർശനപ്രധാനം)
8 മണിക്ക്: ഉഷഃപൂജ .
വൈകും 4 മണിക്ക് ആറാട്ട്ബലി
കൊളത്തൂർ ശ്രീ വിശ്വകർമ്മ ക്ഷേത്ര ദൈവങ്ങളുടെ വരവേൽപ്പ് . ( ശ്രീ പാടാർകുളങ്ങര ഭഗവതി ക്ഷേത്രം ) വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പാണ്ടിക്കണ്ടത്തിലേക്ക് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടും.
പാണ്ടിക്കണ്ടം ആറാട്ട് മഹോത്സവ വരവേൽപ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലപ്പൊലിയോട് കൂടി ആറാട്ട് എഴുന്നള്ളത്തിന് വരവേൽപ്പ് പാണ്ടിക്കണ്ടത്തിൽ വെച്ച് കുണ്ടംകുഴി നഗരം വരിക്കുളം ശ്രീ ചൂളിയാർ ഭഗവതി ക്ഷേത്ര ദൈവങ്ങളുടെ വരവേൽപ് പൂജാദികർമ്മങ്ങൾക്ക് ശേഷം പാണ്ടിക്കണ്ടം ആറാട്ട് വാട്സ് ആപ് കൂട്ടായ്മയുടെ ഗംഭീര കരിമരുന്ന് പ്രയോഗം .
വൈദ്യുത ദീപാലങ്കാരത്തോടുകൂടി തിരിച്ചെഴുന്നള്ളത്ത് .
വൈകു 7 മണിക്ക് :ശ്രീശൈലം നൃത്താജ്ഞലി നൃത്തവിദ്യാലയം കുണ്ടംകുഴി അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്ത അരങ്ങേറ്റവും വിവിധ നൃത്തനൃത്ത്വങ്ങളും .
9 മണിക്ക് :കിഴക്കേ അരയാൽ തറയിൽവെച്ച് പൂജ പ്രസാദ വിതരണം , കൊടിയിറക്കം , മേൽഭണ്ഡാര സമർപ്പണം , ദീപാരാധന . മഹാപൂജ , അത്താഴപൂജ .

1198 മകരം 3 ( 2023 ജനുവരി 17 ) ചൊവ്വ

8 മണിക്ക് :തെയ്യംകൂടൽ
ബെദിര കൊട്ടാരം ശ്രീ ആദിനാൽവർ ദേവസ്ഥാനം ചേവിരി തറവാട് ദൈവങ്ങളുടെ ഭണ്ഡാര വരവ് .
ചാമുണ്ഡി തെയ്യത്തിന്റെ തിടങ്ങൽ .മോന്തിക്കോലം

1198 മകരം 4 ( 2023 ജനുവരി 18 ) ബുധൻ

ചാമുണ്ഡി തെയ്യം തുടർന്ന്
ഉഗ്രമൂർത്തി പഞ്ചുരുളി തെയ്യം
രാത്രി 8 മണിക്ക്:രക്തേശ്വരി , വിഷ്ണുമൂർത്തി തെയ്യങ്ങളുടെ തിടങ്ങൽ പാഷാണമൂർത്തി തെയ്യം.

1198 മകരം 5 ( 2023 ജനുവരി 19 ) വ്യാഴം

രാവിലെ 11 മണിക്ക്: രക്തേശ്വരി തെയ്യം തുടർന്ന് അന്നദാനം
ഉച്ചയ്ക്ക് 2 മണിക്ക്:വിഷ്ണുമൂർത്തി തെയ്യം തുടർന്ന് ഗുളികൻ തെയ്യം ഉത്സവ സമാപനം .

Back to Top