വെള്ളിക്കോത്ത് – കിഴക്കുംകര റോഡ് മെക്കാഡൻ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുക :ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി .യു വെള്ളിക്കോത്ത്

Share

.വെള്ളിക്കോത്ത് കണ്ണികുളങ്ങര ,മൺസൂർ റോഡ്പൂർണ്ണമായും റി ടാറിംഗ് ചെയ്യുക

വെള്ളിക്കോത്ത് – കിഴക്കുംകര റോഡ് മെക്കാഡൻ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നു പ്രമേയത്തിലുടെ അധികാരികളോട് ആവശ്യപ്പെട്ടു.

———————————————–

ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി .യു വെള്ളിക്കോത്ത് യൂണിറ്റ് സമ്മേളനം നടന്നു.

സ: നെല്ലിക്കാട്ട് കുഞ്ഞമ്പു നഗർ അടോട്ട് എകെജി മന്ദിരത്തിൽ വെച്ച് യൂണിറ്റ് പ്രസിഡണ്ട് സ: കൊട്ടൻകുഞ്ഞിന്റെ അധ്യക്ഷതയിൽ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് സ: എം പൊക്ലൻ ഉദ്ഘാടനം ചെയ്തു.രക്തസാക്ഷി പ്രമേയം സ: ഹരീഷ് .ടീ യും അനുശോചന പ്രമേയം സ: ഹരീഷ് .പി യും അവതരിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി രാജീവൻ കണ്ണിക്കുളങ്ങര സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.വരവ് – ചെലവ് കണക്ക് ഖജാൻജി കുഞ്ഞികൃഷ്ണൻ സി.വിഅവതരിപ്പിച്ചു.സമ്മേളനത്തിന് ആശംസകളർപ്പിച്ച് ഏരിയ കമ്മിറ്റി അംഗങ്ങളായ സ: പി.ആർ.രാജു , ഉണ്ണി പാലത്തുങ്കാൽ എന്നിവർ സംസാരിച്ചു.ചർച്ചകൾക്കും മറുപടികൾക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് സ:കൊട്ടൻകുഞ്ഞി

സെക്രട്ടറി :സ: രാജീവൻ കണ്ണികുളങ്ങര

വൈസ് പ്രസിഡണ്ട് :സ: ബാബു ഏ.വി

ജോ : സെക്രട്ടറി: സ:ഹരീഷ് ടി

ഖജാജി .: സ:കുഞ്ഞികൃഷ്ണൻ. സി. വി

Back to Top