വാഹനാപകടത്തിൽ പള്ളിക്കര പഞ്ചായത്ത്‌ മുൻ പ്രസിഡന്റിന്റെ മകനും സിവിൽ എക്സൈസ് ഓഫീസറുമായ ദിപിൻ മരിച്ചു.

Share

പെരിയ: ദേശീയപാത പെരിയയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹനാപകടത്തിൽ പള്ളിക്കര പഞ്ചായത്ത്‌ മുൻ പ്രസിഡന്റിന്റെ മകനും സിവിൽ എക്സൈസ് ഓഫീസറുമായ ദിപിൻ മരിച്ചു.

ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.

പെരിയ ആലക്കോട് മാളിയങ്കൽ സ്വദേശിയും കാസർകോട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥനുമായ എ. ദിപിൻ(32) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നവോദയ നഗർ കുണ്ടൂർ റോഡ് ജങ്ഷനു സമീപമാണ് അപകടം. പരിക്കേറ്റ ദീപിനെ ഉടൻ

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് എ. ഇന്ദിരയുടെയും പരേതനായ എ. കുമാരന്റെയും മകനാണ്. ഭാര്യ അഞ്ജു സഹോദരൻ ദിലീപ് (ഗൾഫ് )

Back to Top