കാഴ്ചക്കാർക്ക് വ്യത്യസ്ഥ അനുഭവങ്ങൾ നൽകുന്ന ജെമിനി സർക്കസിന്റെ  കാഞ്ഞങ്ങാട് പ്രദർശനം മെയ്‌ 15വരെ മാത്രം 

Share

കാഞ്ഞങ്ങാട് :35 വർഷത്തെ ഇടവേളക്ക് ശേഷം കാഞ്ഞങ്ങാടിന്റെ മണ്ണിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തികൊണ്ടിരിക്കുന്ന ജെമിനി സർക്കസ് മെയ്‌ 15വരെ മാത്രം. ജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ വ്യത്യസ്ഥങ്ങളായ പരിപാടികളുമായി ജെമിനി സർക്കസ് കാഴ്ചക്കാർക്ക് വ്യത്യസ്ഥ അനുഭവങ്ങളാണ് കഴിഞ്ഞ ഒരുമാസക്കാലമായി നൽകികൊണ്ടിരിക്കുന്നത്.

റിങ് ഓഫ് ഡെത്ത്, ഡബിൾ സാരി, ഗ്‌ളോബ് റൈഡിങ്ങ് , ജഗളിങ് തുടങ്ങിയ വ്യത്യസ്ഥങ്ങളായ പരിപാടികളാണ് സർക്കസിൽ ഉള്ളത്.ആഫ്രികൻ നാടുകളിൽ നിന്ന് എത്യോപ്യ, കെനിയ ഇന്ത്യൻ സ്റ്റേറ്റുകളിൽ നിന്നു ആസാം ബംഗാൾ തുടങ്ങിയ വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നുമുള്ള കലാകാരമാരുടെ പ്രകടനങ്ങൾ ജെമിനി സർക്കസിനെ വ്യത്യസ്ഥമാക്കുന്നു.

കാണികളെഅത്ഭുതപരതന്ത്രരാക്കുന്ന അമേരിക്കൻ സ്പേസ് വീൽ എന്ന അതി സാഹസികവും ഏറെ അപകടസാധ്യതയുള്ളതുമായ പുതുമയാർന്ന ഇനമാണ് മുഖ്യ ആകർഷണം.ആഫ്രിക്കൻ കലാകാരന്മാരും കലാകാരികളുടെയും ഫയർ ഡാൻസ്, പോൾ ആകബേറ്റ് എന്നിവ കൂടാതെ അതിവേഗത്തിൽ വ്യത്യസ്തങ്ങളായി നിർമ്മിക്കപ്പെടുന്ന മനുഷ്യ പിരമിഡുകൾ പോലെ കാണപ്പെടുന്ന പിരമിഡ് ആകറ്റ്, റോളർ ബാലൻസ് തുടങ്ങി അസാമാന്യ മെയ് വഴക്കവും ഏകാഗ്രതയും ഒത്തിണങ്ങിയ അപൂർവങ്ങളിൽ വഴക്കവും ഏകാഗ്രതയും ഒത്തിണങ്ങിയ അപൂർവ്വങ്ങളിൽ അപൂർവങ്ങളായ പ്രകടനങ്ങൾ ജെമിനി സർക്കസിന്റെ മാത്രം പ്രത്യേകതയാണ്.

ചെകോസ്ലാവ്യൻ ലേസർ ലൈറ്റ്കളുടെയും ഡിജിറ്റൽ ശബ്ദ മികവിന്റെയും പശ്ചാത്തലത്തിലാണ് ജെമിനി സർക്കസ് നടക്കുന്നത്.ഒരു ദിവസം മൂന്ന് ഷോകളാണ് ദിവസേന ഉള്ളത്, ഉയർന്ന ക്ലാസ്സുകളിലെ ടിക്കറ്റുകൾക്ക്അ ഡ്വാൻസ് ബുക്കിങ്ങിന് സൗകര്യവുമുണ്ട്

ടിക്കറ്റ് നിരക്കുകൾ 100, 200, 300

Back to Top