നാടന്‍ പാട്ടിന്റെ പാട്ടരങ്ങ് തീര്‍ത്ത് സുഭാഷ് അറുകര

നാടന്‍ പാട്ടിന്റെ പാട്ടരങ്ങ് തീര്‍ത്ത് സുഭാഷ് അറുകര
എന്റെ പ്രദര്‍ശന വിപണന മേള വേദിയിലാണ് വ്യത്യസ്ഥമായ 12 ഓളം നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കി പാട്ടരങ്ങ് തീര്‍ത്തത്. കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് അറുകരയുടെ നേതൃത്വത്തിലാണ് പാട്ടരങ്ങ് അരങ്ങേറിയത്.
ഇല്ലിമുളം കാടുകളില്‍ തുടങ്ങിയ സിനിമാ ഗാനങ്ങളും പഴയ കാല കളികളുടെ പാട്ടുകളും കാണികള്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി. എം.ടി.കൃഷ്ണകുമാര്‍, എം.കെ.വന്ദന, പി.പി.അനില്‍കുമാര്‍, സനേഷ് വെരിക്കര, ഉമേഷ് ബാബു എന്നിവര്‍ ഗാനാലാപനം നടത്തി. പ്രസൂണ്‍, ചന്ദ്രന്‍ പണിക്കര്‍ എന്നിവര്‍ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തു.
ഉണ്ടു സഖിയെന്ന മാപ്പിളപ്പാട്ടിനൊത്ത് കാണികളും ചുവട് വെച്ചപ്പോള്‍ വേദി ആവേശഭരിതമായി. തുടര്‍ന്ന് പാട്ടരങ്ങിനൊപ്പം ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, സിദ്ധിക്, ബിന്ദു പണിക്കര്‍, ഗായിക ജനകിയമ്മ എന്നിവരുടെ ശബ്ദാനുകരണം സനേഷ് വെരിക്കര അവതരിപ്പിച്ചു.
ഫോട്ടോ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നാട്ടുപെരുമയില്‍ കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് അറുകരയുടെ നേതൃത്വത്തില്‍ അരങ്ങേറിയ പാട്ടരങ്ങ്