കെ എസ് ടി എസംസ്ഥാന സമ്മേളനം ഓർമ്മ മരം നടൽ ജില്ലാതല ഉദ്ഘാടനം നടന്നു

Share

കാഞ്ഞങ്ങാട്:ഫെബ്രുവരി 16 മുതൽ 19 വരെകാഞ്ഞങ്ങാട് നടക്കുന്നകേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. 32 മത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള ഓർമ്മ മരം നടൽ ജില്ലാതല ഉദ്ഘാടനംനടന്നു. വെള്ളിക്കോത്ത് എം.പി.എസ് ജി വി.എച്ച്എസ് എസിൽ നടന്നു. ഗ്രന്ഥാലോകം മാസിക ചീഫ് എഡിറ്റർ പി.വി.കെ.പനയാൽ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ 514 യൂണിറ്റുകളിലുംസ്കൂളുകൾ കേന്ദ്രീകരി ച്ച്പ്ലാവിൻ തൈകളാണ് വച്ചുപിടിപ്പിച്ചത്.ജില്ലാ പ്രസിഡണ്ട്എ ആർ വിജയകുമാർഅധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ.രാഘവൻ , സംസ്ഥാന നിർവ്വാഹക സമിതിയംഗം സി.എം. മീനാകുമാരി , സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസ് , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് , കെ.കൃഷ്ണൻ ,മുൻ കെ.എസ്ടി.എ നേതാക്കളായ വി.നാരായണൻ മാസ്റ്റർ ,എ.പവിത്രൻ മാസ്റ്റർ , ടി.പ്രകാശൻ ,കെ.വി.രാജേഷ് ,വി.കെ.ബാലാമണി എന്നിവർ സംസാരിച്ചു.. ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് വി.കെ.ബാലാമണി നന്ദിയും പറഞ്ഞു. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഓർമ്മ മരം നട്ടു .ഉപജില്ലാ തല ഉദ്ഘാടനവും നടത്തി .

Back to Top