സേവന വാരാചരണം ലയൺസ് ക്ലബ്ബ് രക്തദാന ക്യാമ്പ് നടത്തി

Share

സേവന വാരാചരണം
ലയൺസ് ക്ലബ്ബ് രക്തദാന ക്യാമ്പ് നടത്തി
കാഞ്ഞങ്ങാട്:-സന്നദ്ധ സേവന സാംസ്കാരിക മേഖലയിലെ ദേശീയ സംഘടനയായ ലയൺസ് ക്ലബ്ബ് സേവന വാരാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി.
ലയൺസ് ക്ലബ്ബ് സ്ഥാപക നേതാവ് മെൽബിൻ ജോൺസിൻ്റെ ജന്മദിനത്തിന്റെ ഭാഗമായി ജനുവരി 7 മുതൽ13 വരെ സേവനവാരാചരണം നടത്തുന്നത്.
ഇതിൻെറ ഭാഗമായി ലയൺസ് ഡിസ്ട്രിക്ട് 318 E നിരവധി സേവന പ്രവർത്തനങ്ങളാണ് ജില്ലയിൽ വിവിധ ലയൺസ് ക്ലബ്ബുകൾ നടത്തുന്നത്.
ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് മുൻകൈയെടുത്താണ് രക്തദാന ക്യാമ്പ് നടത്തിയത്. സമൂഹസേവനവും രക്തദാനത്തിന്റെ പ്രാധാന്യം മുഴുവൻ ആളുകളിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.
ജില്ലാ ആശുപത്രിയിൽ നടന്ന ക്യാമ്പ് ഡിസ്ട്രിക്ട് സെക്രട്ടറി ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ഡോ:സുജ വിനോദ് അധ്യക്ഷത വഹിച്ചു.ആനന്ദാശ്രമം ലയൺസ് ക്ലബ് പ്രസിഡണ്ട് ജനാർദ്ദനൻ മേലത്ത്,സെക്രട്ടറി രാജൻ മീങ്ങോത്ത്, എ. തമ്പാൻ നായർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് അംഗങ്ങളായ കെ. ചന്ദ്രഭാനു, പി.കെ.രാജു, പി.വൈ.നാരായണൻ എന്നിവർ പങ്കെടുത്തു.
രാവിലെ 8 മണി മുതൽഉച്ചയ്ക്ക് ഒരു മണിവരെനടന്ന ക്യാമ്പിൽ മറ്റു ക്ലബ്ബുകളുടെ അംഗങ്ങളും രക്തദാനം നൽകി.

Back to Top