സർക്കാർ മത്സ്യ തൊഴിലാളികളെ വഞ്ചിക്കുകയാണ്: കെ.കെ ബാബു മത്സ്യ തൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്

Share

2021-2022 വർഷത്തെ മത്സ്യ തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയുടെ കുടിശ്ശിക ബാക്കി നിൽകെ പദ്ധതിയുടെ ഈ വർഷത്തെ ആദ്യ ഘടു സ്വീകരിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് കെ.കെ ബാബു ആരോപിച്ചു.

ആറുമാസ കാലയളവിൽ 250 രൂപ വിഹിതമെന്ന നിലയിൽ 1500 രുപ മത്സ്യ തൊഴിലാളികൾ അടയ്ക്കുന്ന ഘടുക്കളും 1500 രൂപ കേന്ദ്ര വിഹിതവും , 1500 രൂപ സംസ്ഥാന സർക്കാർ വിഹിതവും കൂടി 4500 രൂപയായി തിരിച്ചു നൽകുന്ന പദ്ധതിയാണ് സംമ്പാദ്യ ആശ്വാസ പദ്ധതി.

എന്നാൽ കഴിഞ്ഞ വർഷത്തെ ഘടുവിൽ തിരിച്ച് നൽകേണ്ട 1500 രൂപ കുടിശ്ശികയായി ബാക്കി നിൽക്കെയാണ് പദ്ധതിയുടെ ഈ വർഷത്തെ ഘടു സ്ഥീകരിക്കുന്നത്.

തീരദേശ സൈന്യമെന്ന് പലകുറി സർക്കാരുകൾ ആവർത്തികുമ്പോഴും ചെയ്ത പ്രവർത്തികൾക്കൊന്നും പ്രതിഫലം പറ്റാത്ത സമൂഹമാണ് മത്സ്യ തൊഴിലാളി സമൂഹം .

അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ നിന്നു പോലും കൈയിട്ടു വരുന്ന നടപടികൾ സ്വീകരികരുതെന്നും കഴിഞ്ഞ വർഷത്തെ കുടിശ്ശിക മത്സ്യ തൊഴിലാളികൾ ഉടൻ തിരിച്ചു നൽകണമെന്നും മത്സ്യ തൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.കെ ബാബു ആവശ്യപ്പെട്ടു.

Back to Top