കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിലും, ശാസ്ത്രോത്സവത്തിലും എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ വിന്നേഴ്സ് ചെർക്കള അനുമോദിച്ചു. 

Share

 

ചെർക്കള: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ജി.എച്ച്.എസ്.എസ്. ചെർക്കള സെൻട്രൽ സ്കൂളിലെ വട്ടപ്പാട്ട് ടീമിനെയും ശാസ്ത്രോത്സവത്തിൽ സയൻസ് വർക്കിംഗ്‌ മോഡലിൽ എ ഗ്രേഡ് നേടിയ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന നിബ്രാസ്, ശാമിലിനെയും, പ്രോഡക്ട്സ് യൂസിങ് വേസ്റ്റ് മറ്റേരിയൽ വിഭാഗം എ ഗ്രേഡ് നേടിയ പ്ലസ് ഒൺ വിദ്യാർത്ഥിനി സാറ അശ്രിനെയും, പ്രോഡക്ട്സ് യൂസിങ് ലെദർ വിഭാഗം എ ഗ്രേഡ് നേടിയ പ്ലസ് ടു വിദ്യാർത്ഥിനി അയിഷത്ത് മുനാസയെയും ചെർക്കള വിന്നേഴ്സ് ആർട്സ് സ്പോർട്സ് ക്ലബ്‌ അനുമോദിച്ചു.

ഷുക്കൂർ ചെർക്കളയുടെ അദ്ദ്യക്ഷതയിൽ ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദ്രിയ ഉത്ഘാടനം ചെയ്തു.

അബ്ദുല്ലക്കുഞ്ഞി ചെർക്കള, നാസർ ചായിന്റടി, ഹാസൈനാർ ബദ്രിയ, സമീർ മാസ്റ്റർ, ആമു തായൽ, ടി.എം. നിസാർ അറന്തോട്, ആമു ദുബായ്, കബീർ ചെർക്കള, ഹാരിസ് തായൽ, അബ്ദുൽ ഖാദർ സിദ്ധ, ബച്ചി ചെർക്കള അഷ്‌റഫ്‌, അംതു, മുസ്തഫ, ബദ്രുദ്ദീൻ, സി.എച്ച്. കലാം ബെവിഞ്ച, ഗഫൂർ സി.മുഹമ്മദ് ചെർക്കള, ഹനീഫ ചെങ്കള തുടങ്ങിയവർ സംസാരിച്ചു.

സലാം ചെർക്കള സ്വാഗതവും നൗഷാദ് ചെർക്കള നന്ദിയും പറഞ്ഞു.

Back to Top