ഹോ​ട്ട​ല്‍ മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​ത്തെ ചെ​റു​ത്തു​തോ​ല്‍​പ്പി​ക്കു​മെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ള്‍

Share

അഞ്ജുശ്രീയ്ക്ക് പ്രണയബന്ധം ഉണ്ടായിരുന്നു; മരണം ആത്മഹത്യയാണെന്ന് വീട്ടുകാര്‍ക്കും അറിയാമായിരുന്നു ? ഹോട്ടല്‍ അടിച്ചു തകര്‍ക്കുന്ന സമയത്തും മിണ്ടിയില്ല; കാസര്‍കോട്ടെ സംഭവത്തില്‍ അടിമുടി ദുരൂഹതകേരളമാകെ ചര്‍ച്ചയായ കാസര്‍കോട് സ്വദേശിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പുറത്തുവന്നത്.
പത്തൊന്‍പതുകാരിയുടെ മരണം ഭക്ഷ്യവിഷബാധയല്ല, ആത്മഹത്യ ആണെന്ന് അറിഞ്ഞതോടെ കാരണം തേടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ഭക്ഷ്യവിഷബാധയല്ലെന്നും വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അഞ്ജുവിൻ്റേത് ആത്മഹത്യയെന്ന് സംശയിക്കാവുന്ന കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു. എലിവിഷം ഉള്ളില്‍ ചെന്നാണ് അഞ്ജു മരണപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നുംകുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഭക്ഷ്യവിഷബാധയേറ്റല്ല മരണം സംഭവിച്ചിച്ചതെന്ന സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധന നടത്തിയ പോലീസിന് അഞ്ജുവിന് ഒരു ആണ്‍കുട്ടിയോട് അടുപ്പമുണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു. ഒന്നരമാസം മുമ്പ് ഇയാള്‍ കാന്‍സര്‍ ബാധിച്ച്‌ മരണമടഞ്ഞിരുന്നു. രണ്ടുകൊല്ലമായുള്ള അടുപ്പമായിരുന്നു ഇത്. താന്‍ കടുത്ത മാനസീക സമ്മര്‍ദ്ദത്തിലായിരുന്നു എന്നും എല്ലാവരോടും യാത്ര പറയുന്നു എന്നും അഞ്ജു എഴുതിയ കുറിപ്പാണ് പോലീസിൻ്റേത് കൈവശം കിട്ടിയിരിക്കുന്നത്. ഇക്കാര്യം വീട്ടുകാര്‍ക്കും അറിയാമായിരുന്നു എന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. എന്നാല്‍ കുഴിമന്തി വാങ്ങിയ ഹോട്ടല്‍ സംശയത്തിൻ്റ പേരില്‍ ജനങ്ങള്‍ അടിച്ചു തകര്‍ത്തപ്പോഴും ഇക്കാര്യങ്ങളെക്കുറിച്ച്‌ വീട്ടുകാര്‍ മിണ്ടിയില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. വിഷം അകത്തുചെന്ന് പെണ്‍കുട്ടിയുടെ കരളിനുംആന്തരികാവയവങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിൻ്റെ ലക്ഷണമാണ്. പൊലീസ് നടത്തിയ പരിശോധനയില്‍ എലിവിഷത്തെക്കുറിച്ച്‌ അഞ്ജുശ്രീയുടെ മൊബൈലില്‍ സെര്‍ച്ച്‌ ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും കണ്ടെത്തിയതായുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. രാസ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു എന്നാണ്പൊലീസ് വ്യക്തമാക്കുന്നത്.

ഭക്ഷ്യ വിഷബാധ അല്ലെങ്കില്‍ മരണത്തിന് മറ്റ് കാരണങ്ങള്‍ എന്തെന്ന് കണ്ടെത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ശരീരത്തിലുണ്ടാകുന്ന രാസപ്രക്രിയകളൊന്നും അഞ്ജുവിന്റെ ശരീരത്തിലുണ്ടായിട്ടില്ല എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്നുള്ള വിശദ പരിശോധനയിലാണ് വിഷാംശ സാന്നിധ്യം കണ്ടെത്തുന്നത്. എലിവിഷം പോലുള്ള വിഷാംശം ശരീരത്തില്‍ ചെന്നതിനുള്ള ചില തെളിവുകളും ലഭിച്ചിട്ടുണ്ട്.പെണ്‍കുട്ടിയുടെ കരളിനാണ് ഏറ്റവും കൂടുതല്‍ പ്രശ്നം ഉണ്ടായതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കുകയായിരുന്നു

Back to Top