പള്ളിക്കര ഗവ.ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ സ്കൂളിൽ ഒത്തു ചേർന്നു.

പള്ളിക്കര : 1999-2000 അദ്ധ്യയന വർഷം 10 C ക്ളാസിൽ പഠിച്ച പള്ളി ക്കര ഗവ.ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ സ്കൂളിൽ ഒത്തു ചേർന്നു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപകനും, റിട്ടയർഡ് എ.ഇ.ഒ യുമായ കെ. രവി വർമ്മൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ ജബ്ബാർ മാസ്റ്റർ, പ്രിൻസിപ്പൽ പ്രേമരാജൻ മാസ്റ്റർ, ടി കെ.രമേശൻ,സുനിൽ കുമാർ, റിജേഷ്, സൗദാബി, ഉമൈബ അനീഷ് കുമാർ എന്നിവർ സംസാരിച്ചു .1999-2000 പത്താം ക്ലാസ് C ബാച്ചിൻറെ വക ഹൈസ്കൂളിൽ ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ആവശ്യം പരിഗണിച്ച് 40 ഫൈബർ കസേരകൾ സ്കൂളിന് കൈമാറി. കൂടാതെ ബാച്ചിൻറെ കേക്ക് മുറിക്കൽ ചടങ്ങും നടത്തി.