ജൂനിയർ റെഡ് ക്രോസ്സിൻ്റെ മികച്ച കേഡറ്റായി ഡാഞ്ചോ തോമസിനെ തിരഞ്ഞെടുത്തു.

Share

 

കാഞ്ഞങ്ങാട് : ജൂനിയർ റെഡ് ക്രോസ് ജില്ലാതല സെമിനാറിൽ ശാരീരിക വൈകല്യങ്ങളെ മറികടന്നു കൊണ്ട് സേവനമേഖലയിലും, ആതുരശുശ്രൂഷയിലും ഡാൻ ഉന്നയിച്ച അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ഏകദിന സെമിനാറിന് മുതൽക്കൂട്ടായി .’ ടീച്ചറേ നിങ്ങളുടെ ജെ.ആർ .സി.യിൽ എന്നെ ചേർക്കുമോ?’ എന്ന ചോദ്യം ജെ.ആർ സി .വെള്ളിക്കോത്ത് യൂണിറ്റിലെ കൗൺസിലറായ പ്രിയ ടീച്ചറെ ചിന്തിപ്പിക്കുകയും ജില്ല ‘കോഡിനേറ്റർ ശ്രീ.അനിൽകുമാർ മാഷിൻ്റെ പ്രത്യേക താല്പര്യപ്രകാരം ജെ.ആർ.സി യിൽ കേഡറ്റായി ഡാഞ്ചോയെ തിരഞ്ഞെടുക്കുകയും, ആദ്യ സെമിനാറിൽ മികച്ച കേഡറ്റ് എന്ന ബഹുമതി ഡാഞ്ചോ കരസ്ഥമാക്കുകയും ചെയ്തു’. ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ ശ്രീ.സതീഷ്.കെ.പി ഉദ്ഘാടനം നിർവഹിച്ച ജെ.ആർ.സി. ഏകദിന സെമിനാറിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീ .ഗോവിന്ദ രാജ് അധ്യക്ഷനായി. അജാനൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.കൃഷ്ണൻ മാസ്റ്റർ ഉപഹാര സമർപ്പണം നിർവഹിച്ചു. ജെ.ആർ.സി.ജില്ല കോഡിനേറ്റർ ശ്രീ അനിൽകുമാർ, കയ്യൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.രാജീവൻ, തളിപ്പറമ്പ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ.വിജയൻ എം എന്നിവർ ക്ലാസ്സെടുത്തു.മദർ പി.ടി.എ ശ്രീമതി. ബിന്ദു കെ.കെ, കൗൺസിലർമാരായ ശ്രീമതി പ്രിയ ടീച്ചർ, ജെസ്സി ടീച്ചർ, രാധിക ടീച്ചർഎന്നിവർ സംസാരിച്ചു. 150ളം ജെ.ആർ.സി കേഡറ്റ്സ് പങ്കെടുത്തു. രക്ഷിതാക്കൾ, അധ്യാപകർ എന്നിവർചടങ്ങിൽ സംബന്ധിച്ചു.

Back to Top