ആദർശ രാഷ്ടീയത്തിൻ്റെ കരുത്തും ശക്തിയുമായിരുന്നു സി.എച്ച്.ഹരിദാസ്: കരീം ചന്തേര

ആദർശ രാഷ്ടീയത്തിൻ്റെ കരുത്തും ശക്തിയുമായിരുന്നു സി.എച്ച്.ഹരിദാസ്: കരീം ചന്തേര
കോഴിക്കോട് സര്‍വകലാശാലാ യൂണിയന്‍ പ്രഥമ ചെയര്‍മാന്‍,യൂത്ത് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് വിദ്യാര്‍ഥി നേതാവ് തുടങ്ങി ബഹുമുഖതലങ്ങളില്‍ ശ്രദ്ധേയനായിരുന്ന സി എച്ച് ഹരിദാസിന്റെ വേര്‍പാടിന് തിങ്കളാഴ്ച 39 വര്‍ഷം തികഞ്ഞു.
ആദര്‍ശ സ്ഥൈര്യത്തിന്റെ കരുത്തും ശക്തിയുമായി വര്‍ത്തിച്ച ഈ പോരാളി എന്നും ഇടതുപക്ഷ പ്രസ്ഥാനത്തിന് അമൂല്യനിധിയായിരുന്നു.ഇടതുപക്ഷ പുരോഗമനാശയങ്ങളുയര്‍ത്തി യുവാക്കള്‍ക്കുവേണ്ടി ഹരിദാസ് നടത്തിയ നിരവധി സംരംഭങ്ങള്‍ അവിസ്മരണീയമാണ്. വ്യക്തിബന്ധങ്ങളും സ്നേഹബന്ധങ്ങളും തന്റെ രാഷ്ട്രീയ പ്രതിബദ്ധതയുടെ മുന്നില്‍ ഒരു പ്രശ്നമായിരുന്നില്ലെന്നും
ഏത് പ്രയാസങ്ങളുടെയും പ്രതിബന്ധങ്ങളുടെയും മുന്നില്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത ആ യുവനേതാവ് മരണത്തിന്റെ മുന്നിലേ തോറ്റിട്ടുള്ളൂ വെന്നും നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി അനുസ്മരണ യോഗത്തിൽ എൻ.സി.പി.ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അനുസ്മരിച്ചു.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര , എൻ.വൈ.സി. ജില്ലാ പ്രസിഡണ്ട് സതീഷ് പുതുച്ചേരി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രാഹുൽ നിലാങ്കര, സംസ്ഥാന എക്സിക്യുട്ടീവ് ഷമീമ എൻ. ജില്ല കമ്മിറ്റി അംഗം എൻ അസീറ, ലിജോ സെബാസ്റ്റ്യൻ, ശരത് കുമാർ, ശരത് രാജ്, നിഗേഷ് ഗാർഡർ വളപ്പ് എന്നിവർ സംബന്ധിച്ചു.