ഒരുമിച്ചിരിക്കാം നവസഞ്ചയത്തിനായി എന്ന പ്രമേയത്തിൽ ‘കൂടെ’ നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ച് എം.എസ്.എഫ്

Share

പടന്നക്കാട്: എം.എസ്.എഫ് നെഹ്റു കോളേജ് യൂണിറ്റ് കമ്മിറ്റി ഒരുമിച്ചിരിക്കാം നവസഞ്ചയത്തിനായി എന്ന പ്രമേയത്തിൽ ‘കൂടെ’ നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു.എം.എസ്.എഫ് ജില്ലാ പ്രവർത്തക സമിതി അംഗം ജംഷീദ് കുന്നുമ്മലിന്റെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ എം.പി ജാഫർ സാഹിബ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് ലയൺസ് ഹാളിൽ നടന്ന പരിപാടിയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി തൗഫീഖ് സ്വാഗതം പറഞ്ഞു. അബൂട്ടി മാഷ് ശിവപുരം ഒന്നാംസെഷനിൽ ‘സ്വതബോധവും സംഘടനയും’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോട് മുഖ്യാഥിതിയയി.രണ്ടാം സെഷനിൽ എം.എസ്.എഫ് ജില്ലാ സെക്രട്ടറി സലാം ബെളിഞ്ചം സംഘടനാ ചർച്ചക്ക് നേതൃത്വം നൽകി,നെഹ്‌റു കോളേജിലെയും,സി.കെ നായർ കോളേജ് രാഷ്ട്രീയ സാഹചര്യവും സാധ്യതകളെ കുറിച്ചും ചർച്ചകൾ നടന്നു. എം എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റംഷീദ് തോയമ്മൽ,ഹരിത ജില്ലാ പ്രസിഡന്റ്‌ റഹീന പിലിക്കോട്, മുൻ കോളേജ് യു.യു.സി റസാഖ് തായിലക്കണ്ടി,
മണ്ഡലം പ്രസിഡന്റ്‌ തൻവീർ മിനാപ്പീസ്, ജനറൽ സെക്രട്ടറി ഹാരിസ് ബല്ലാ കടപ്പുറം, മുൻസിപ്പൽ എം.എസ്.എഫ് യാസീൻ എച്ച്.കെ, ജനറൽ സെക്രട്ടറി ആഷിക് ഭാവാനഗർ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് റാസിക്ക്,യൂണിറ്റ് എം.എസ്.എഫ് വൈസ് പ്രസിഡൻറ് ബിലാൽ നിശാന,ഹസ്സ,ലുക്ക്മാൻ,ഷംല,യാസീൻ,നൂറ,രിഫ,നബീൽ എന്നിവർ സംസാരിച്ചു. ട്രഷറർ ജസ്ന നന്ദി പറഞ്ഞു അടുത്ത അധ്യയന വർഷത്തേക്കുള്ള കർമ്മരേഖകൾ തയ്യാറാക്കി.

Back to Top